ഗൂഗിൾ പേയിൽ പണമയയ്ക്കാൻ ഫീസ് ? വിശദീകരണവുമായി ഗൂഗിൾ

Webdunia
വ്യാഴം, 26 നവം‌ബര്‍ 2020 (14:54 IST)
ഗൂഗിൾ പേ വഴിയുള്ള പണമിടപാടുകൾക്ക് ഇന്ത്യയിൽ ഫീസ് നൽകേണ്ടതില്ലെന്ന് ഗൂഗിൾ. ഇന്ത്യയിൽ ഗൂഗിൾ പേ സേവനങ്ങൾ സൗജന്യമായി തുടരും എന്നും ഗൂഗിൾ വ്യക്തമാക്കി. ഗൂഗിൾ പേയിൽ പണം അയയ്ക്കുന്നതിന് ഇനി മുതൽ നിശ്ചിത ഫീസ് ഈടാക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഡെബിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾക്ക് 1.5 ശതമാനം ചാർജ് ഈടാക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 
 
പണമിടപാടുകൾക്ക് അമേരിക്കയിലെ ഉപയോക്താക്കളിൽനിന്നുമാണ് ഫീസ് ഈടാക്കുന്നത്. ചാർജുകൾ അമേരിക്കയിൽ മാത്രമാണ് ബാധകം. ഇന്ത്യയിലെ സേവനങ്ങൾക്ക് ഇത് തടസമാകില്ലെന്ന് ഗൂഗിൾ വക്താവ് അറിയിച്ചു. അടുത്ത വർഷം മുതൽ ഗൂഗിൾ പേയുടെ വെബ് സേവനം ലഭ്യമാകില്ല എന്ന് ഗൂഗിൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ആപ്പിൽ കൂടുതൽ പരിഷ്കാരങ്ങളും പ്രതീക്ഷിയ്ക്കാം.  

അനുബന്ധ വാര്‍ത്തകള്‍

Next Article