കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ മോഡലുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. ഫോണിന്റെ വില വിവരങ്ങള്‍ പോലും കമ്പനി മറച്ചുവച്ചിരിക്കുകയാണ്. അടുത്തവര്‍ഷം ആദ്യത്തോടെ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ബാറ്ററി തകരാറുകളുടെ പേരിൽ ഏറെ വിമർശങ്ങൾ നേരിട്ട ഗാലക്സി സീരിസിന് ഇനി ഒരുപിൻഗാമിയുണ്ടാകില്ലെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് തിരിച്ചുവരവിനൊരുങ്ങി ഗാലക്സി പുതിയ മോഡലുകള്‍ പുറത്തു വിട്ടത്. മുമ്പുണ്ടായ തകരാറുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.