വാട്ട്‌സ് ആപ്പിലെ അപാകത കണ്ടെത്തി അറിയിച്ചു, ആലപ്പുഴ സ്വദേശിയായ 19കാരന് 500 ഡോളർ സമ്മാനമായി നൽകി ഫെയിസ്ബുക്ക് !

Webdunia
വ്യാഴം, 6 ജൂണ്‍ 2019 (12:41 IST)
വാ‌ട്ട്‌സ് ആപ്പിലെ ഗുരുതരമ്മയ ഒരു അപകത കണ്ടെത്തി അറിയിച്ചതിന് ആലപ്പുഴ സ്വദേശിയായ എഞ്ചിനിയഋംഗ് വിദ്യാർത്ഥിക്ക് 500ഡോളർ, 34,600 രൂപ സമ്മാനമായി നൽകിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഭീമനായ ഫെയിസ്ബുക്ക്. പത്തനംതിട്ട മൗണ്ട് സിയോൺ കോളേജ് ഓഫ് എഞ്ചിനിയറിംഗിലെ വിദ്യർത്ഥിയായ കെ എസ് അനന്തകൃഷ്ണനാണ് ഫെയിസ്ബുക്കിന്റെ ആദാരം ഏറ്റുവാങ്ങിയത്.
 
മറ്റു ഉപയോക്താക്കൾ അറിയാതെ തന്നെ ആപ്പിലെ ഫയലുകൾ ഡിലീറ്റ് ചെയ്യാൻ ആപ്പിലൂടെ സാധിക്കുന്നു എന്ന ഗുരുതരമായ പിഴവാണ്ട് അനന്തകൃഷ്ണൻ ഫെയിസ്ബുക്കിനെ അറിയിച്ചത്. രണ്ട് മാസങ്ങൾക്ക് മുൻപാണ് അനന്തകൃഷ്ണൻ ഈ പിഴവ കണ്ടെത്തിയത്. ഇതോടെ ഔദ്യോഗികമായി തന്നെ ഫെയിസ്ബുക്കിനെ വിവരമറിയിച്ചു. അനന്തകൃഷ്ണന്റെ കണ്ടെത്തൽ ശരിയാണ് എന്ന് ഇന്റേർണൽ പരിശോധനയിൽ പൊലീസിന് വ്യക്തമായതോടെയാണ് ചെറ്റു ചൂണ്ടിക്കാട്ടിയ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയെ ആദരിക്കാൻ ഫെയിസ്ബുക്ക് തീരുമാനിച്ചത്.
 
പണം നൽകുക മത്രമല്ല ഫെയിസ്ബുക്കിന്റെ ഹാൾ ഓഫ് ഫെയിം നൽകി അനന്തകൃഷ്ണനെ ആദരിച്ചു. 2019 ഫെയിസ്ബുക് താങ്ക്‌സ് ലിസ്റ്റിൽ 80ആമത്തെ സ്ഥാനത്താണ് അനന്തകൃഷണൻ. കേരളാ പൊലീസ് റെസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ടീമിനും, കേരളാ പൊലീസ് സൈബർഡ്രോണിനും ആവശ്യ ഘട്ടങ്ങളീൽ അനന്തകൃഷണ സഹായങ്ങൾ നൽകാറുണ്ട്. വാട്ട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാൻ, ഒക്യുലസ്, ഒവാനോ തുടങ്ങിയ ഫെയിസ്ബുക്കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ അപാകതകൾ ചൂണ്ടിക്കണിക്കുന്നവരെ നേരത്തെയും ഫെയിസ്ബുക്ക് ആദരിച്ചിട്ടിണ്ട്  

അനുബന്ധ വാര്‍ത്തകള്‍

Next Article