ട്വിറ്ററിന്റെ 9.2% ഓഹരികൾ വാങ്ങി ഇലോൺ മസ്‌ക്, കമ്പനി ഓഹരിവിലയിൽ 26% കുതിപ്പ്

Webdunia
തിങ്കള്‍, 4 ഏപ്രില്‍ 2022 (19:35 IST)
ടെസ്‌ല,സ്പേസ് എക്‌സ് കമ്പനികളുടെ സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് സമൂഹമാധ്യമമായ ട്വിറ്ററിന്റെ 9.2% ഓഹരി സ്വന്തമാക്കിയതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ മാർച്ച് 14ന് ഇലോൺ മസ്ക് ട്വിറ്ററിന്റെ 73.5 മില്യൻ ഓഹരികൾ വാങ്ങിയതായി സെക്യൂരിറ്റീസ് ആൻഡ് എൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനാണ് ഇപ്പോൾ വിളിപ്പെടുത്തിയത്.
 
വാർത്ത പുറത്ത് വന്നതിന് പിന്നാലെ ട്വിറ്റർ ഷെയറുകളിൽ 26 % വർധനവാണ് രേഖപ്പെടുത്തിയത്. ട്വിറ്ററിന്റെ സ്ഥാപകനായ ജാക് ഡോർസിക്ക് കമ്പനിയുടെ 2.25 ശതമാനം ഓഹരിയാണുള്ളത്. ഇതിന്റെ നാലിരട്ടിയലധികം ഓഹരികളാണ് ഇലോൺ മസ്‌ക് സ്വന്തമാക്കിയിരിക്കുന്നത്.
 
പുതിയൊരു സോഷ്യൽ മിഡിയ പ്ലാറ്റ്ഫോം സൃഷ്ടിക്കുന്ന കാര്യം ഗൗരവമായി ചിന്തിക്കുന്നതായി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മസ്‌ക് ട്വിറ്റർ ഓഹരികൾ വാങ്ങികൂട്ടിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article