‌തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾക്ക് അപേക്ഷ ഇനി മൊബൈൽ ഫോണിലൂടെയും നൽകാം

Webdunia
വെള്ളി, 8 ഏപ്രില്‍ 2022 (19:22 IST)
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങളിലെ സേവനങ്ങൾക്ക് അപേക്ഷ ഇനി മൊബൈൽ ഫോണുകളിലൂടെയും നൽകാം. തദ്ദേശ സ്ഥാപനങ്ങളിലെ 213 സേവനങ്ങൾ ഓൺലൈൻ ആകുന്നതോടെ അപേക്ഷകളും പരാതികളും സ്വന്തം കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗിച്ച് ഏത് സമയത്തും നൽകാം.
 
ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം(ഐഎൽജിഎംഎസ്) വഴിയാണ് സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നത്. കുടുംബശ്രീ ഹെൽപ് ഡെസ്‌ക്കിന്റെ സഹായവും തേടാം. ഇതോടെ ഗ്രാമപഞ്ചായത്തുകൾ പേപ്പർ ലെസാകും. അപേക്ഷാ ഫീസും കോർട്ട് ഫീ സ്റ്റാമ്പിന്റെ വിലയും ഓൺലൈനായി നൽകണം.
 
കൈപ്പറ്റ് രസീത്, അപേക്ഷകളിൽ സ്വീകരിക്കുന്ന നടപടി തുടങ്ങിയവ ഓൺലൈനായി അറിയാം. വ്യക്തികൾക്ക് സോഫ്‌റ്റ്‌വെയറിൽ മൈ അക്കൗണ്ട് തുറക്കാം. https://citizen.lsgkerala.gov.in എന്ന വെബ്‌സൈറ്റിൽ ആധാർ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article