പോൺസൈറ്റുകൾ ഉപഭോക്താക്കളുടെ പ്രായം സ്ഥിരീകരിക്കേണ്ടി വരും: പുതിയ നിയമം വരുന്നു

ബുധന്‍, 9 ഫെബ്രുവരി 2022 (19:40 IST)
യു‌കെയിൽ ലഭ്യമായ പോൺസൈറ്റുകൾ അവരുടെ ഉപഭോക്താക്കളുടെ ‌പ്രായം സ്ഥിരീകരിക്കണമെന്ന് നിയമം വരുന്നു. പുതിയ ഇന്റര്‍നെറ്റ് സുരക്ഷാ നിയമങ്ങള്‍ക്ക് കീഴിലാണ് പുതിയ നിബന്ധന. അശ്ലീല ഉള്ളടക്കങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുകയെന്ന ‌ലക്ഷ്യത്തോടെയാണ് ഓൺലൈൻ സേഫ്റ്റി ബില്ലിന്റെ കരട് തയ്യാറായിരിക്കുന്നത്.
 
പുതിയ നിയമ പ്രകാരം 18 വയസും അതിന് മുകളില്‍ പ്രായമുള്ളവരും പോണ്‍ സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ മറ്റ് തേഡ് പാര്‍ട്ടി സേവനങ്ങള്‍ ഉപയോഗിച്ചോ അവരുടെ പ്രായം സ്ഥിരീകരിക്കേണ്ടി വരും. ഇത് പാലിക്കാത്ത വെബ്‌സൈറ്റുകൾ അവരുടെ ആഗോള വരുമാനത്തിന്റെ 10 ശതമാനം പിഴയായി നൽകണം.
 
നിലവിലെ സാഹചര്യത്തില്‍ മതിയായ ഫയര്‍വാള്‍ പ്രൊട്ടക്ഷനുകളില്ലാത്ത കംപ്യൂട്ടറുകളിലും ഫോണുകളിലും വളരെ എളുപ്പം തന്നെ പോണ്‍സൈറ്റുകൾ ഏത് പ്രായകാർക്കും ലഭിക്കും.11 വയസിനും 13 വയസിനും പ്രായമുള്ള കുട്ടികളില്‍ പകുതിയും ഒരു ഘട്ടത്തില്‍ പോണോഗ്രഫി ഉള്ളടക്കങ്ങള്‍ കാണുന്നുണ്ടെന്നാണ് പഠനങ്ങളെന്ന് ബിബിസി റിപ്പോര്‍ട്ടിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍