സി‌ബിഎസ്ഇ, പത്ത് പ്ലസ് 2 പരീക്ഷകൾ ഓഫ്‌ലൈൻ തന്നെ: ഹർജി സുപ്രീം കോടതി തള്ളി

ബുധന്‍, 23 ഫെബ്രുവരി 2022 (15:14 IST)
സിബിഎസ്ഇ ഉൾപ്പെട്ട വിവിധ ബോർഡുകൾ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടത്തുന്ന പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പരീക്ഷ ഓൺലൈനായി നടത്തണമെന്നുള്ള ഹർജി തെറ്റായ സന്ദേശമാണ് നൽകുന്നത്. കഴിഞ്ഞ തവണ പ്രത്യേക ആനുകൂല്യം നൽകിയത് കൊവിഡ് വ്യാപനസാഹചര്യത്തിലായിരുന്നുവെന്നും കോടതി ഓർമ്മിപ്പിച്ചു.
 
കൊവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ക്ലാസുകൾ എടുത്തുതീർന്നിട്ടില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹർജി. ജസ്റ്റിസ് എഎം ഖാൻവിൽക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി,സി‌ടി രവികുമാർ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍