I Phone 14 Launch: ഇ സിമ്മും 5ജിയും വില ആരംഭിക്കുന്നത് 64,000 രൂപ മുതൽ: ഐഫോൺ 14 വിപണിയിൽ

Webdunia
വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (10:08 IST)
ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ആപ്പിൾ ഐഫോണിൻ്റെ പുതിയ മോഡൽ വിപണിയിലിറങ്ങി. ഐഫോൺ 14,14 പ്ലസ്,14 പ്രോ,14 പ്രോ മാക്സ് എന്നീ 4 മോഡലുകളാണ് അവതരിപ്പിച്ചത്. ഐഫോൺ 14 സീരീസിനൊപ്പം ആപ്പിൾ വാച്ച് 8 സീരീസും എയർപോഡ്സ് പ്രോ 2ഉം പുറത്തിറങ്ങി.
 
63,624 മുതലാണ് ഐഫോൺ 14ൻ്റെ വില ആരംഭിക്കുന്നത്. 14 പ്ലസിന് 71,587 രൂപ മുതൽ ആരംഭിക്കുന്നു. 14 പ്രോയ്ക്ക് 79,557 രൂപയും 14 പ്രോ മാക്സിന് 87,521 രൂപയുമാണ് വില. സെപ്റ്റംബർ 9ന് മുൻകൂട്ടി ഓർഡർ ചെയ്യാം. സെപ്റ്റംബർ 16നാകും ഫോൺ വിപണിയിലെത്തുക.
 
 5ജി സപ്പോർട്ട്, ഒന്നിലധികം ഇ-സിമ്മുകൾ ഉപയോഗിക്കാനുള്ള സംവിധാനം എന്നിവ ഐഫോൺ 14ൻ്റെ പ്രത്യേകതയാണ്. അടിയന്തിര സേവനങ്ങൾക്ക് സാറ്റലൈറ്റ് കണക്ടിവിറ്റി സേവനവും ലഭ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article