5ജിയിലേക്ക് മാറാൻ സജ്ജമെന്ന് എയർടെൽ

Webdunia
ഞായര്‍, 27 മാര്‍ച്ച് 2022 (17:51 IST)
സ്പെക്‌ട്രം ലേലം നടക്കുകയും സർക്കാർ ആവശ്യമായ അനുമതികൾ നൽകുകയും ചെയ്‌താൽ ഉടൻ തന്നെ ഇന്ത്യയിൽ 5ജി സേവനങ്ങൾ പുറത്തിറക്കാൻ തയ്യാറാണെന്ന് എയർടെൽ. ഈ വർഷം മെയ് മാസത്തിൽ 5ജി സ്പെക്‌ട്രം ലേലം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
കഴിഞ്ഞ 15 മാസമായി 5ജി കണക്റ്റിവിറ്റിക്ക് ആവശ്യമായ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ തയ്യാറാക്കുകയും സേവനങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും എയർടെൽ അറിയിച്ചു.സർക്കാർ സ്പെക്‌ട്രം നൽകിയാൽ ഉടൻ പ്രവർത്തനം ആരംഭിക്കും. കഴിഞ്ഞ 15 മാസമായി ഞങ്ങള്‍ അതിനായി ശരിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ചെലവഴിക്കുകയായിരുന്നു എയർടെൽ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article