ഇനി വൈഫൈ ഉപയോഗിച്ച് കോൾ ചെയ്യാം, രാജ്യത്ത് ആദ്യമായി വോയിസ് ഓവർ വൈഫൈ സംവിധാനം അവതരിപ്പിച്ച് എയർടെൽ !

Webdunia
വെള്ളി, 21 ഫെബ്രുവരി 2020 (13:34 IST)
ഉപയോക്താക്കൾ ഏറെ കാത്തിരുന്ന വോയിസ് ഓവർ വൈഫൈ സംവിധാനം ലഭ്യമാക്കി ഭാരതി എയർടെൽ. സംവിധാനം ഇന്ത്യയിലെത്തിക്കുന്ന ആദ്യ ടെലികോം കമ്പനിയായി ഇതോടെ എയർടെൽ മാറി. നെറ്റ്‌വർക്ക് കവറേജ് ലഭ്യമാകാതിരിയ്ക്കുകയോ കുറവായിരിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ വൈഫൈ ഉപയോഗിച്ച് വോയിസ് കോളുകൾ ചെയ്യാൻ സാധിക്കുന്ന സംവിധാനമാണ് ഇത്.ജമ്മു കശ്നീരിൽ ഒഴികെ ഇന്ത്യയിൽ മറ്റെല്ലായിടങ്ങളിലും സംവിധാനം ലഭ്യമാകും.
 
ഇതിനോടകം തന്നെ പത്ത് ലക്ഷത്തിലധികം ഉപയോക്താക്കൾ ഈ സംവിധാനം ഉപയോഗപ്പെടുത്താൻ ആരംഭിച്ചതായാണ് എയർടെൽ വ്യക്തമാക്കുന്നത്. വൈഫൈ കോളിങ് ലഭ്യമാക്കുന്നതിന് പ്രത്യേക ചാർജുകൾ ഒന്നും തന്നെ നൽകേണ്ടതില്ല എന്നതാണ് മറ്റൊരു പ്രത്യേകത. മാത്രമല്ല വൈഫൈ കോളുകൾ ചെയ്യുമ്പോൾ കുറഞ്ഞ ഡാറ്റ മാത്രമേ നഷ്ടമാവുകയുള്ളു 
 
സംവിധാനം ലഭ്യമാകുന്നതിനായി പുതിയ സിംകാർഡും എടുക്കേണ്ടതില്ല. സ്മർട്ട്‌ഫോണുകളിൽ സെറ്റിങ്സിൽ ഫൈഫൈ കോൾ സംവിധാനം എനേബിൾ ചെയ്താൽ മാത്രം മതി.  ഉപയോഗിയ്ക്കുന്ന സ്മാർട്ട്‌ഫോണുകളിൽ വൈഫൈ കൊളിങ് ലഭ്യമാണോ എന്നത് ആദ്യം ഉറപ്പു വരുത്തണം. https://www.airtel.in/wifi-calling എന്ന വെബ്സൈറ്റിൽ നോക്കിയാൽ ഇത് വ്യക്തമാകും. ശേഷം ഫോണിൽ വൈഫൈ കോളിങ്ങും VoLTEയും ഓൺ ചെയ്താൽ സംവിധാനം ലഭ്യമാകും. 

അനുബന്ധ വാര്‍ത്തകള്‍

Next Article