ബിയറിന് വെറും 40 രൂപ, ഹരിയാനയിൽ ബാറുകൾ ഇനി പുലർച്ചെ ഒരുമണി വരെ തുറക്കും

വെള്ളി, 21 ഫെബ്രുവരി 2020 (13:05 IST)
ചണ്ഡീഗണ്ഡ്: മദ്യനയത്തിൽ അടിമുടി മാറ്റങ്ങൾ വരുത്തി ഹരിയാന സർക്കാർ. ഹരിയാനയിലെ ബാറുകൾ ഇനി പുലർച്ചെ ഒരു മണി വരെ തുറന്നു പ്രവർത്തിക്കും. എക്സൈസ് വകുപ്പിന്റെ ചുമതല വഹിയ്ക്കുന്ന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാലയാണ് പുതിയ മദ്യനയം അവതരിപ്പിച്ചത്. ഗുരുഗ്രാം, ഫരീദാബാദ്, പാഞ്ച്ഗുൾ എന്നീ നഗരങ്ങളിലെ ബറുകൾ ഇനി മുതൽ പുലർച്ചെ ഒരുമണി വരെ പ്രവർത്തിക്കും.  
 
പുതിയ മദ്യനയത്തിൽ ബിയറിനും വൈനിനും കുത്തനെ വില കുറച്ചു. മദ്യം വിളമ്പുന്ന റെസ്റ്റോറെന്റുകളുടെയും ഹോട്ടലുകളുടെയും ലൈസൻസ് ഫീസീൽ ഇളവ് വരുത്തുകയും ചെയ്തിട്ടുണ്ട്. ബാറുകൾക്ക് ഇനി മുതൽ പുലർച്ചെ ഒരുമണി വരെ തുറന്നു പ്രവർത്തിയ്ക്കാം. നേരത്തെ ഇത് 11 വരെ മാത്രമായിരുന്നു. അധിക സമയം ബാർ തുറന്നുപ്രവർത്തിക്കുന്നതിന് അധിക വാർഷിക ലൈസൻസ് ഫീസ് നൽകുകയും വേണം. തീരുമാനങ്ങൾ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. 
 
ബിയറിന്റെ എക്സൈസ് തീരുവയിൽ 10 രൂപ കുറവ് വരുത്തിയതോടെയന് ലിറ്റർ ബിയറിന് 50 രൂപയിൽ നിന്നും വില 40 രൂപയായി കുറഞ്ഞത്. 3.5 മുതൽ 5.5 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയിട്ടുള്ള ബിയറിനാണ് ഈ വില. നമ്പർ വൺ ക്യാറ്റഗറിയിലുള്ള മദ്യത്തിന്റെ എക്സൈസ് തീരുവ 44 ശതമാനത്തിൽനിന്നും 60 ശതമാനമാക്കി ഉയർത്തുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍