വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ, 4 വർഷത്തിനുള്ളിൽ രാജ്യത്തെ 71 ശതമാനം പണമിടപാടുകളും ഓൺലൈനാകും

Webdunia
ബുധന്‍, 31 മാര്‍ച്ച് 2021 (17:04 IST)
ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് വിപണി 2025 ആകുമ്പോഴേക്കും മൊത്തം പെയ്മെന്റിന്റെ 71.7 ശതമാനമാകുമെന്ന് കണക്കുകൾ. ഇതോടെ പണവും ചെക്കും ഉപയോഗിച്ചുള്ള ഇടപാടുകൾ 28.3 ശതമാനമായി കുറയും.
 
2020ൽ ഇന്ത്യയിൽ നടന്ന പണമിടപാാടുകളിൽ 15.6 ശതമാനം ഇൻസ്റ്റന്റ് പേയ്‌മെന്റും 22.9 ശതമാനം ഇലക്‌ട്രോണിക് പേയ്‌മെന്റുകളുമായിരുന്നു. 61.4 ശതമാനമായിരുന്നു പേപ്പർ അധിഷ്‌ഠിത പേയ്‌മെന്റുകൾ. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽഡേറ്റാ കമ്പനിയാണ് ഇന്ത്യയുടെ പണമിടപാടുകളുടെ വിവരങ്ങൾ പുറത്തുവിട്ടത്.
 
2025 ആവുന്നതോടെ ഇൻസ്റ്റന്റ് പെയ്മെന്റുകൾ 37.1 ശതമാനമായും ഇലക്ട്രോണിക് പേയ്‌മെന്റുകൾ 34.6 ശതമാനമായും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പേപ്പർ അധിഷ്ടിത കറൻസി,ചെക്ക് ഇടപാടുകളുടെ എണ്ണം 28.3 ശതമാനമായി കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article