സെൻസെക്‌സ് 627 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്റ്റി 14,700ന് താഴെയെത്തി

Webdunia
ബുധന്‍, 31 മാര്‍ച്ച് 2021 (16:29 IST)
സാമ്പത്തിക വർഷത്തിലെ അവസാന വ്യാപാരദിനത്തിൽ ഓഹരി വിപണി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. ഐടി, ബാങ്ക്, എനർജി വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.
 
സെൻസെക്‌സ് 627.43 പോയന്റ് നഷ്ടത്തിൽ 49,509.15ലും നിഫ്റ്റി 154.40 പോയന്റ് താഴ്ന്ന് 14,690.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.വൻതോതിലുള്ള ലാഭമെടുപ്പാണ് സൂചികകളെ ബാധിച്ചത്.ബിഎസ്ഇയിലെ 1362 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1470 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 190 ഓഹരികൾക്ക് മാറ്റമില്ല. 
 
നിഫ്റ്റി ഐടി, ബാങ്ക്, എനർജി സൂചികകൾ 0.4-1.7ശതമാനം നഷ്ടത്തിലായി. പൊതുമേഖല ബാങ്ക് സൂചിക ഒരുശതമാനത്തിലേറെ ലാഭം നേടി.

അനുബന്ധ വാര്‍ത്തകള്‍

Next Article