‘ഐഇ 8’ അശ്ലീലസഹായി

Webdunia
വെള്ളി, 29 ഓഗസ്റ്റ് 2008 (13:31 IST)
PROPRO
മൈക്രോസോഫ്‌ട്‌ പുറത്തിറക്കിയ ഇന്‍റര്‍നെറ്റ്‌ എക്‌സ്‌പ്ലോര്‍ 8ന്‍റെ (ഐ ഇ8) ഏറ്റവും പുതിയ ബീറ്റാ ശ്രേണി നെറ്റിലൂടെ ആരും അറിയാതെ അശ്ലീലം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്‌ പുതിയ വാതില്‍ തുറക്കുന്നു.

നെറ്റിലൂടെ നിങ്ങള്‍ നടത്തിയ യാത്രയുടെ വിവരങ്ങള്‍ മറ്റാരും അറിയാതിരിക്കാനുള്ള പുതിയ സേവനമാണ് ഐ ഇ നല്‌കുന്നത്. തികച്ചും സ്വകാര്യമായി നെറ്റില്‍ കറങ്ങാന്‍ അനുവദിക്കുന്ന ഐ ഇയുടെ ഈ സവിശേഷത ‘പോര്‍ണോ മോഡ്‌’ ആഥാവ ‘അശ്ലീല സഹായി’ എന്നാണ്‌ അറിയപ്പെടുന്നത്‌.

ബ്രൗസിങ്ങ്‌ ഹിസ്റ്ററിയില്‍ നിന്നും സന്ദര്‍ശിച്ച സൈറ്റുകളുടെ വിവരം തിരിച്ചെടുക്കാന്‍ പറ്റാത്തവിധം ഒഴിവാക്കാന്‍ വെറും ഒരു ക്ലിക്കിലൂടെ സാധിക്കും. നിങ്ങളുടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന മറ്റൊരു വ്യക്തിക്ക്‌ നിങ്ങള്‍ പോയ സൈറ്റുകള്‍ ഏതെന്ന്‌ കണ്ടെത്താന്‍ കഴിയില്ല.

നിലവില്‍ മറ്റ്‌ നെറ്റ്‌ ബ്രൗസിങ്ങ്‌ സോഫ്‌ട്‌ വെയറുകളും ഇത്തരം ‘സ്വകാര്യ മേയല്‍’ സേവനങ്ങള്‍ അനുവദിക്കുന്നു എങ്കിലും കുറേ കൂടി പരിഷ്‌കരിക്കപ്പെട്ട സേവനമാണ്‌ ഐ ഇ8 നല്‌കുന്നത്‌.