വിസ്തയിലേക്ക് മാറില്ലെന്ന് ഇന്‍റല്‍

Webdunia
തിങ്കള്‍, 30 ജൂണ്‍ 2008 (13:49 IST)
WDWD
വിന്‍ഡോസ് എക്സ്പിയുടെ വില്‍പ്പന മൈക്രോസോഫ്റ്റ് നിര്‍ത്തലാക്കിയാ‍ലും തങ്ങളുടെ കമ്പ്യൂട്ടറുകള്‍ വിസ്തയിലേയ്ക്ക് അപ്ഗ്രേഡ് ചെയ്യില്ലെന്ന് ഇന്‍റല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. വിവിധ വിഭാഗങ്ങളില്‍ നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി കൈക്കൊണ്ടതെനും ഇന്‍റല്‍ കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.

‘വിസ്ത എക്സ്പിയേക്കാള്‍ ഉപകാരപ്രദമാണെന്നൊന്നും ഞങ്ങള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ എക്സ്പിയില്‍ നിന്ന് വിസ്തയിലേയ്ക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല‘- ഇന്‍റല്‍ വക്താവ് പറഞ്ഞു.

കോര്‍പ്പറേറ്റ് ലോകത്തെ പല പ്രമുഖരും വിന്‍ഡോസ് വ്സ്തയിലേക്ക് മാറാന്‍ മടിക്കുകയാണെന്നാണ് ഇന്‍റലിന്‍റെ നിലപാട് നല്‍കുന്ന സൂചന. പല പ്രമുഖരും വിന്‍ഡോസ്-7നായുളള കാത്തിരിപ്പിലാണ്.

ഒരുപാട് മെമ്മറി ആവശ്യമാ‍ണെന്നതും ഹാര്‍ഡ്‌വെയര്‍ അപ്ഗ്രേഡ് ചെയ്യാന്‍ കൂടുതല്‍ തുക മുടക്കേണ്ടി വരുന്നു എന്നതുമാണ് കോര്‍പറേറ്റ് ലോകത്തെ വലുതും ചെറുതുമായ പലകമ്പനികളും വിസ്തയോട് മുഖം തിരിച്ചു നില്‍ക്കുന്നതിനുളള ഒരു കാരണമെന്ന് പറയപ്പെടുന്നു.