സോഫ്റ്റ്വേര്‍ രംഗത്ത് ലോകം മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യന്‍ ഐ ടി ഭീമന്‍ വിപ്രോ അറ്റ്‌ലാന്‍റയിലും കേന്ദ്രം തുറക്കുന്നു. മെട്രോ നഗരമായ അറ്റ്‌ലാന്‍റയിലെ ജോര്‍ജ്ജിയയില്‍ വിപ്രോയുടെ ആദ്യ പ്രവര്‍ത്തന കേന്ദ്രമായിരിക്കും ഇത്.
പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി സാങ്കേതിക വിദ്ഗ്‌ദരെ കരാര്‍ അടിസ്ഥാനത്തില്‍ എടുത്താണ് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നത്. ആദ്യ വര്‍ഷം 200ല്‍ അധികം വിദഗ്‌ദരെയാണ് പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുക്കുന്നത്. ഇത് വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിപ്പിക്കും.
മൂന്നാം വര്‍ഷത്തില്‍ എത്തുന്നതോടെ തൊഴിലാളികളുടെ എണ്ണം 500 ആക്കി ഉയര്‍ത്തുമെന്ന് അവരുടെ പത്രക്കുറിപ്പില്‍ പറയുന്നു. ഇതിനൊപ്പം ഉന്നത വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി അറ്റ്‌ലാന്‍റയില്‍ ഒരു സോഫ്റ്റ്വേര്‍ പരിശീലന കേന്ദ്രം കൂടി തുടങ്ങുന്നുണ്ട്.