വയാ നാനോ പ്രോസസര്‍ 2010ല്‍

Webdunia
വിവരസാങ്കേതിക ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വയാ ടെക്നോളജീസിന്‍റെ ഡ്യുവല്‍ കോര്‍ നാനോ പ്രോസസര്‍ പുറത്തിറങ്ങാന്‍ വൈകുമെന്ന് കമ്പനി വ്യക്തമാക്കി. ജൂണ്‍ 2010 വരെ ഇത് വിപണിയില്‍ എത്താനുള്ള സാധ്യതയില്ലെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്

ഇന്‍റര്‍നെറ്റ് ഉപയോഗത്തിന് വേണ്ടിയുള്ള നെറ്റ് ബുക്ക് കമ്പ്യൂട്ടറുകള്‍ തയാറാക്കാന്‍ വേണ്ടിയാണ് നാനോ പ്രോസസറുകള്‍ ഉപയോഗിക്കുന്നത്. നിലവില്‍ ഇന്‍റലിന്‍റെ ആറ്റം പ്രോസസ്സറുകളാണ് ഈ വിഭാഗത്തില്‍ ഏറെ പ്രചാരത്തിലുത്. വയാ നാനോ വൈകുന്നതിനാല്‍ ആറ്റത്തിന് ഒന്നര വര്‍ഷത്തേയ്ക്കേങ്കിലും വിപണിയില്‍ കടുത്ത വെല്ലുവിളി ഉയരാന്‍ സാധ്യത മങ്ങി.

ഇന്‍റലിന്‍റെ പ്രധാന എതിരാളിയായ എ‌എംഡി ഈ ശ്രേണിയിലെ പ്രോസസറുകള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന വ്യക്തമാക്കിയതാണ് ഇന്‍റലിന് മേല്‍‌ക്കൈ നല്‍കുന്നത്. എന്നാല്‍ വയാ നാനോയുടെ നിര്‍മ്മാണം 2010 ജൂണില്‍ ആരംഭിക്കുന്നതോടെ കടുത്ത മത്സരമാകും കമ്പനിക്ക് നേരിടേണ്ടി വരികയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.