വയര്‍ലെസ് ഉല്‍പ്പന്ന വില്‍പ്പന കൂടും

Webdunia
PROPRO
കസ്റ്റംസ് തീരുവയില്‍ ഇളവ് നല്‍കുന്നതുമൂലവും എക്‍സൈസ് തീരുവകള്‍ എടുത്തു കളയുന്നതും മൂലം വയര്‍ലെസ് ഡേറ്റാ കാര്‍ഡുകള്‍ക്കും സാങ്കേതിക രംഗത്തെ മറ്റുപകരണങ്ങള്‍ക്കും വില കുറയാനുള്ള പ്രവണത കാട്ടും.

വിവര സാങ്കേതിക രംഗത്ത് ഒന്നിലധികം പ്രയോജനങ്ങള്‍ തരുന്ന ഉല്‍പ്പന്നങ്ങളുടെ വിലകളില്‍ മാറ്റം വരുമെന്നതാണ് പ്രത്യേകത. ഡി ടി എച്ച്, ഐ പി ടി വി, മൊബൈല്‍ ടി വി എന്നിവകളുടെ വില കുറയാനും ഈ വിപണി കൂടുതല്‍ കരുത്താര്‍ജ്ജിക്കാനും സാധ്യതയുള്ളതായി വിദഗ്ദര്‍ വിലയിരുത്തുന്നു. ഇതിന്‍റെ നേട്ടങ്ങള്‍ കൊയ്യാന്‍ കാത്ത് നില്‍ക്കുകയാണ് കേബിള്‍ ഓപ്പറേറ്റര്‍മാര്‍.

ടെലികോം രംഗത്തെ പേരന്‍റല്‍ കമ്പനികള്‍ക്കും സബ്സിഡിയറി കമ്പനികള്‍ക്കും മതിയായ ഇളവുകള്‍ ലഭിക്കും. രാജ്യത്തുടനീളം പ്രവര്‍ത്തനം നടത്താന്‍ ഒരുങ്ങുന്ന പുതിയ ടെലികോം ദാതാക്കള്‍ക്ക് പ്രൊജക്ട് ഇമ്പോര്‍ട്ട് നികുതികള്‍ കുറയ്ക്കുന്നത് ഗുണകരമാകും.