യുവതിയുടെ അശ്ലീലചിത്രമുണ്ടാക്കി ബ്ലാക്മെയിലിംഗ് ശ്രമം

Webdunia
ഞായര്‍, 26 ഫെബ്രുവരി 2012 (13:28 IST)
PRO
PRO
യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ബ്ലാക്‌മെയില്‍ ചെയ്ത ലോറി ഡ്രൈവര്‍ അടക്കം മൂന്ന് പേര്‍ പൊലീസ് പിടിയിലായി. യുവതിയുമായി സൌഹൃദത്തിലായിരുന്ന ലോറി ഡ്രൈവര്‍ തഞ്ചത്തില്‍ അവരുടെ മെയില്‍ ഐഡിയും പാസ്‌വേഡും സ്വന്തമാക്കിയാണ് പടം ഡൌണ്‍ലോഡ് ചെയ്തത്. ഇത് മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കേണ്ടെങ്കില്‍ 2,5000 രൂപ നല്‍കണമെന്ന് ഡ്രൈവര്‍ യുവതിയുടെ മൊബൈലിലേക്ക് മെസ്സേജ് അയച്ചതാണ് വിനയായത്.

മീനങ്ങാടി സ്വദേശിയായ സനലും (26) രണ്ട് സുഹൃത്തുക്കളുമാണ് പൊലീസ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും ഒരു ലാപ്‌ടോപ്പ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടിയത്.