തോഷിബ ബാറ്ററികള്‍ തിരികെ വിളിച്ചു

Webdunia
FILEFILE
ഈ മാസം തന്നെ രണ്ടാമതും തോഷിബാ ബാറ്ററികള്‍ കമ്പനി തിരിച്ചെടുത്തു. ഏറ്റവും പുതിയ ശ്രേണിയില്‍ പെട്ട പിസികളായ ‘സാറ്റലൈറ്റ് എ 100’, ‘സാറ്റലൈറ്റ് എ 105 ’, ‘ടെക്രാ എ 7’ എന്നീ മോഡലുകളിലാണ് പ്രധാനമായും തോഷിബയുടെ പുതിയ ബാറ്ററി പ്രശ്‌നമുണ്ടാക്കുന്നത്.

‘പിഎസ്എഎഎ0യു’, ‘പിഎസ്എഎഎ2യു’ , ‘പിഎസ്എഎഎ8യു’, ‘പിഎസ്എഎഎ9യു’, ‘പിടിഎ70യു’, ‘പിറ്റിഎ71യു’ ഇനത്തില്‍ പെട്ട ബാറ്ററികളാണ് തിരിച്ചു വിളിക്കുന്നത്. കൂടുതല്‍ ചൂടാകുന്നതിനും തീ കത്തുന്നതിനും കാരണമാകുന്നതിനെ തുടര്‍ന്നാണ് കമ്പനി ഈ ഗണത്തില്‍ പെട്ട ബാറ്ററികള്‍ തിരിച്ചെടുക്കാന്‍ തയ്യാറാകുന്നത്.

1,400 നോട്ട് ബുക്ക് പി സികളില്‍ ഈ ബാറ്ററി കുഴപ്പം സൃഷ്ടിച്ചതായി യു എസ് കണ്‍സ്യൂമര്‍ പ്രൊഡക്‍റ്റ് സേഫ്‌റ്റി കമ്മീഷന്‍ വിലയിരുത്തിയതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് ബാറ്ററികള്‍ തിരിച്ചു പിടിക്കാന്‍ തോഷിബാ തീരുമാനിച്ചത്. പുതിയ ഗണത്തില്‍ പെട്ട ബാറ്ററികള്‍ 680 ഡോളറിനായിരുന്നു കമ്പനി വില്‍പ്പന നടത്തിയിരുന്നത്.

സാറ്റലൈറ്റിന്‍റെയും ടെക്രായുടേയും നോട്ടു ബുക്ക് പിസികളിലും ഇതേ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജൂലായില്‍ 10,000 ബാറ്ററികള്‍ തോഷിബ തിരിച്ചെടുത്തിരുന്നു. ജൂണില്‍ സോണിയുടെ ബാറ്ററികള്‍ കൂടുതല്‍ ചൂടാകുന്നവയാണെന്ന് കണ്ടെത്തിയതിനു പിന്നാലെയായിരുന്നു തോഷിബയുടെ ബാറ്ററികള്‍ പി സി നിര്‍മ്മാതാക്കള്‍ ഉപയോഗിച്ചു തുടങ്ങിയത്.

സോണിയുടെ ലിഥിയം-അയണ്‍ ബാറ്ററി 16 നോട്ടുബുക്കുകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി കണ്ടെത്തി. ഈ സംഭവത്തെ തുടര്‍ന്ന് 9.6 മില്യണ്‍ ബാറ്ററികളായിരുന്നു സോണി തിരിച്ചു പിടിച്ചത്. കമ്പ്യൂട്ടര്‍ വ്യവസായത്തിലെ ഏറ്റവും വലിയ ബാറ്ററി തിരിച്ചു വിളിക്കലായിരുന്നു ഇത്.