പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍ ശക്തമായ വളര്‍ച്ചയോടെ വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കുന്നു. ആഗോള കയറ്റുമതിയില്‍ വ്യക്തമായ വളര്‍ച്ചയാണ് ഡെല്ലിനുണ്ടായിരിക്കുന്നത്. അതേസമയം ഡെല്ലിന്‍റെ പ്രധാന എതിരാളികളായ ഹ്യൂലെറ്റ് - പാക്കാര്‍ഡ് കൊ (എച്ച്‌പി) യുടെ വളര്‍ച്ച മന്ദഗതിയിലായിരിക്കുകയാണ്.
പ്രതീക്ഷിച്ച 15.5 ശതമാനം വളര്‍ച്ച ആഗോള കമ്പ്യൂട്ടര്‍ കയറ്റുമതിയില്‍ ഉണ്ടായില്ലെങ്കിലും കയറ്റുമതിയുടെ 14.6 ശതമാനം സ്വന്തമാക്കാന്‍ ഡെല്ലിനായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാളും 17.1 ശതമാനം വളര്‍ച്ചയാണ് ഡെല്‍ കയറ്റുമതിയില്‍ നേടിയത്.
അമേരിക്കന്‍ കമ്പ്യൂട്ടര്‍ വിപണിയില്‍ ഡെല്ലും എച്ച്‌പിയും തമ്മിലാണ് പ്രധാന മത്സരം. ഒനാം സ്ഥാനത്ത് ഇപ്പോഴും എച്ച്‌പി തന്നെയാണെങ്കിലും ഡെല്ലിന്‍റെ വിപണി വിഹിതം കൂടുന്നത് എച്ച്‌പിക്ക് വെല്ലുവിളിയായിരിക്കുകയാണ്.
ഡെല്‍ സ്ഥാപകനായ മിഖായേല്‍ ഡെല്‍ ഒരു വര്‍ഷം മുമ്പ് കമ്പനിയുടെ സിഇഒ സ്ഥാനത്തേക്ക് മടങ്ങി വന്നതോടെയാണ് കമ്പനിയുടെ വളര്‍ച്ചയും ആരംഭിച്ചതെന്നു പറയാം. ചെലവു ചുരുക്കിയും കമ്പനികള്‍ ഏറ്റെടുത്തും കമ്പനി വികസനങ്ങള്‍ നടപാക്കി. അതേസമയം ഡെല്ലിനും എച്ച്‌പിക്കും ഒരു പോലെ ഭീഷണിയാവുകയാണ് തായ്‌വാന്‍ കമ്പനിയായ ഏയ്സര്‍ ഇങ്ക്.