കേരള പൊലീസും ഫേസ്ബുക്കില്‍

Webdunia
ശനി, 31 മാര്‍ച്ച് 2012 (21:03 IST)
PRO
PRO
ഈന്റര്‍നെറ്റിലെ സൌഹൃദക്കൂട്ടായ്മയായ ഫേസ്ബുക്കില്‍ കേരള പൊലീസും. സംസ്ഥാനത്തെ കുറ്റവാളികളുടെയും കാണാതാവുന്നവരുടെയും വിവരങ്ങള്‍ ഫേസ്ബുക്കില്‍ നല്‍കി അന്വേഷണം സുഗമമാക്കാനാണ് പൊലീസ് ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങിയത്.

നിലവില്‍ കേരള പൊലീസിന് വെബ്സൈറ്റ് ഉണ്ട്. എന്നാല്‍ ഇത് പൊതുജനം ഉപയോഗിക്കുന്നത് കുറവായതിനാലാണ് പൊലീസ് ഫേസ്ബുക്ക് സൌകര്യം ഉപയോഗപ്പെടുത്തുന്നത്.

അടുത്തിടെ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസും ഫേസ്ബുക്കിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിരുന്നു.