എന്‍ 79 വിപണിയില്‍

Webdunia
PROPRO
മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളില്‍ പ്രമുഖരായ നോക്കിയ തങ്ങളുടെ എന്‍ സീ‍രീസിലെ എറ്റവും പുതിയ ഫോണ്‍ എന്‍ 79 ഇന്ത്യന്‍ വിപണിയിലിറക്കി. നിരവധി അത്യാധുനിക സംവിധാനങ്ങള്‍ ഈ ഫോണിലുണ്ട്.

വോയിസ് നാവിഗേഷനോട് കൂടിയ എ ജി പി എസ് സംവിധാനം പുതിയ ഫോണിലുണ്ട്. ഹൈ സ്പീഡ് കണക്ടിവിറ്റി, വെബ്‌ബ്രൌസിംഗ്, 10 പ്രി ലോഡഡ് എന്‍- ഗേജ് ഗെയിംസ്, 4 ജി ബി മൈക്രോ എസ്വ് ഡി കാര്‍ഡ്, ഇന്‍റര്‍നെറ്റ് റേഡിയോ, ഇന്‍റഗ്രേറ്റഡ് എഫ് എം ട്രാന്‍സ്മിറ്റര്‍, 5 മെഗാപിക്സല്‍ ക്യാമറ, ഡ്യുവല്‍ എല്‍ ഇ ഡി ഫ്ലാഷ് എന്നിവ എന്‍ 79 നിലുണ്ട്.

മനോഹരമായ ഡിസൈനിലാണ് എന്‍ 79 വിപണിയിലിറക്കിയിട്ടുള്ളത്- നോക്കിയയുടെ ഇന്ത്യയിലെ മാര്‍ക്കറ്റിംഗ് ഡയറക്‍ടര്‍ ദേവീന്ദര്‍ കിഷോര്‍ പറഞ്ഞു.

ലൈറ്റ് സീ ബ്ലൂ, എക്സ്പ്രസോ ബ്രൌണ്‍, ഒലിവ് ഗ്രീന്‍, വെള്ള, കോറല്‍ റെഡ് എന്നീ നിറങ്ങളില്‍ പുതിയ ഫോണ്‍ ലഭിക്കും. പിറക് വശത്തെ കവര്‍ മാറ്റിയാല്‍ ഡിസ്പ്ലേ കവറിന്‍റെ നിറത്തോട് യോജിക്കുന്ന തരത്തിലാകുന്നതിനായി മൈക്രോചിപ്പും ഫോണിലുണ്ട്.

പുതിയ നോക്കിയ എന്‍ 79ന് 22939 രൂപയാണ് വില.