മൊബെല്‍ഫോണ്‍ വ്യവസായ മേഖലയിലെ പ്രമുഖരായ തായ്‌വാനീസ് ഇലക്ട്രോണിക് കമ്പനി എച്ച് ടി സി സ്മാര്‍ട്ട് ഫോണ്‍ ഇന്‍ക്രഡിബിള്‍ എസ് ഇന്ത്യന്‍ വിപണിയിലിറക്കി. എച്ച് ടി സി യുടെ ആഗോള സാങ്കേതിക വിദ്യ ഇന്ത്യക്കാരിലേക്കെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ സ്മാര്‍ട്ട് ഫോണ്‍ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
ഇന്ത്യയിലെ മൊബൈല്‍ ഉപഭോക്താക്കളുടെ ഏറെക്കാലത്തെ ആവശ്യമാണ് പോക്കറ്റിനൊതുങ്ങുന്ന വിലയ്ക്കുള്ള ചാരുതയാര്‍ന്ന സ്മാര്‍ട്ട് ഫോണുകള്‍. ഇന്‍ക്രഡിബിള്‍ എസ് ഇതു പരിഹരിക്കുമെന്നു കരുതാം. ഇന്‍ക്രഡിബിള്‍ എസ് ആന്‍ഡ്രോയിഡ് 2.2 ഫ്രൊയോ യിലും പ്രവര്‍ത്തിക്കും. ഇത് ആന്‍ഡ്രോയിഡ് 2.3 യിലേക്കു നവീകരിക്കാനും കഴിയും. നാല് ഇഞ്ചിലുള്ള സൂപ്പര്‍ എല്‍സിഡി സ്ക്രീനും ഇരട്ട എല്‍ഇഡി ഫ്ലാഷും ഹൈ ഡെഫനിഷന്‍ വീഡിയോ റെക്കോര്‍ഡോടുകളോടുകൂടിയുള്ള എട്ടു മെഗാ പിക്സള്‍ ക്യാമറയും ഇതിന്‍റെ സവിശേഷതകളാണ്. വീഡിയോ കോളിംഗിനായി 1.3 മെഗാ പിക്സള്‍ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 768 ജിബി റാം ഉള്ള ഈ ഫോണിന്‍റെ ഇന്‍റേണല്‍ മെമ്മറി ഒരു ജിബിയാണ്.
ഡിഎല്‍എന്‍എ ഉള്‍പ്പെടെയുള്ള ജിപിഎസ്, ബ്ലൂടൂത്ത് 2.1 കണക്റ്റിവിറ്റി ഒപ്ഷനുകളും ഇന്‍ക്രഡിബിള്‍ എസിന്‍റെ പ്രധാന സവിശേഷതകളാണ്. ഡിഎല്‍എന്‍എ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിഎല്‍എന്‍എ സാധ്യമാക്കുന്ന മറ്റ് ഉപകരണങ്ങളുമായി വീഡിയോകളും ചിത്രങ്ങളും പാട്ടുകളും മറ്റും പങ്കുവെക്കാനാകും. ഏറ്റവും ലളിതവും സ്വാഭാവികവുമാണ് എച്ച് ടി സി സ്മാര്‍ടിന്റെ പ്രവര്‍ത്തനമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.