ധോനിക്ക് പിന്നാലെ 102 മീറ്റർ കൂറ്റൻ സിക്‌സ്! അത്ഭുതപ്പെടുത്തി സഞ്ജു, വീഡിയോ

Webdunia
വ്യാഴം, 15 ഒക്‌ടോബര്‍ 2020 (13:19 IST)
ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ വിജയിക്കാനായില്ലെങ്കിലും ഐപിഎല്ലിലെ കൂറ്റൻ സിക്‌സുകളിലൊന്ന് നേടാൻ രാജസ്ഥാൻ താരം സഞ്ജു സാംസണിനായി. മത്സരത്തിൽ ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തപ്പോൾ മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. 
 
മത്സരത്തിൽ ആകെ നാല് സിക്‌സറുകളാണ് രാജസ്ഥാൻ നേടിയത്. ഇതിൽ രണ്ടെണ്ണം സഞ്ജുവിന്റെ ബറ്റിൽ നിന്നായിരുന്നു. ടൂർണമെന്റിൽ ഇതുവരെ സിക്‌സർ വഴങ്ങാത്ത അക്‌സർ പട്ടേലിനെതിരെയായിരുന്നു സഞ്ജുവിന്റെ കൂറ്റൻ സിക്‌സർ. ഏഴാം ഓവറിന്റെ മൂന്നാം പന്തില്‍ ക്രീസ് വിട്ടറങ്ങിയ സഞ്ജു അക്‌സറിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് അതിര്‍ത്തി കടത്തി. എന്നാൽ അക്‌സറിന് തന്നെ വിക്കറ്റ് സമ്മാനിച്ച് സഞ്ജു മടങ്ങുകയും ചെയ്‌തു.
 
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ എം എസ് ധോണി നേടിയ സിക്‌സിനോടാണ് സഞ്ജുവിന്റെ സിക്‌സ് താരതമ്യം ചെയ്യപ്പെടുന്നത്. അന്ന് ധോണി നേടിയ സിക്‌സും 102 മീറ്ററായിരുന്നു. ഇതേ സ്റ്റേഡിയത്തിലാണ് ധോനിയും പന്ത് അതിർത്തി കടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article