10-12 വർഷത്തേക്ക് മറ്റൊരാളെ നോക്കണ്ട, പന്ത് ചിന്തിക്കുന്നത് കോലിയേയും വില്യംസണിനേയും പോലെ

Webdunia
വ്യാഴം, 15 ഏപ്രില്‍ 2021 (19:54 IST)
ക്യാപ്‌റ്റൻ എന്ന നിലയിൽ റിഷഭ് പന്തിന്റെ ചിന്തകൾ ഇന്ത്യൻ നായകൻ വിരാട് കോലിയോടും കിവീസ് നായകൻ കെയ്‌ൻ വില്യംസണിനോടും സാമ്യമുള്ളതാണെന്ന് ഡൽഹി ക്യാപ്പിറ്റൽസ് പരിശീലകനും മുൻ ഓസീസ് താരവുമായ റിക്കി പോണ്ടിങ്.
 
വിരാട് കോലിയേയും കെയ്‌നിനെയും പോലെയാണ് പന്തും ചിന്തിക്കുന്നത്. എത്ര റൺസ് വേണമെന്നല്ല. ഇവരിൽ ഒരാൾ ഒരുവശത്തുണ്ടെങ്കിൽ ഭൂരിഭാഗം സമയവും അവർ ജയിക്കും. കളിക്കളത്തിൽ വളരെ ആവേശം പ്രകടിപ്പിക്കുന്ന താരമാണ് പന്ത്. സ്റ്റമ്പിന് പിന്നിൽ നിന്ന് നിങ്ങൾക്കത് കേൾക്കാം പോണ്ടിങ് പറഞ്ഞു.
 
എത്രവേഗ്ഗം കളിക്കാനിറങ്ങുന്നോ അത്രയും വേഗം കളത്തിലിറങ്ങേണ്ട താരമാണ് പന്ത്. എത്രനേരം ബാറ്റ് ചെയ്യാമോ അത്രയും ബാറ്റ് ചെയ്യണം, വിക്കറ്റ് കീപ്പർ എന്ന നിലയിലും വലിയ പുരോഗതിയുണ്ടാക്കാൻ പന്തിനായി. കീപ്പിങ് മെച്ചപ്പെടുകയും ബാറ്റിങിൽ ഈ മികവ് പുലർത്താനാവുകയും ചെയ്‌താൽ അടുത്ത 10-12 വർഷത്തേക്ക് മറ്റൊരു താരത്തെ ഇന്ത്യ നോക്കേണ്ടതില്ലെന്നും പോണ്ടിങ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article