10 മാസം വെറുതെ ഇരുന്ന് ഐപിഎൽ കളിച്ചാൽ ഇങ്ങനെയിരിക്കും

Webdunia
ചൊവ്വ, 3 നവം‌ബര്‍ 2020 (14:35 IST)
ഐപിഎല്ലിൽ തുടർന്നും കളിക്കുമെന്ന് വ്യക്തമാക്കിയ മഹേന്ദ്ര സിംഗ് ധോനി ആഭ്യന്തരതലത്തിൽ കൂടുതൽ മത്സരങ്ങൾ കളിക്കണമെന്ന് മുൻ ഇന്ത്യൻ നായകനും ഇതിഹാസ താരവുമായ കപിൽ ദേവ്. ഏറെ കാലത്തെ ഇടവേളയ്‌ക്ക് ശേഷം കളിക്കാനിറങ്ങിയതാണ് ഇത്തവണ ധോനിക്ക് തിളങ്ങാനാകാതെ പോയതിന് കാരണമെന്നും കപിൽ അഭിപ്രായപ്പെട്ടു.
 
പ്രായത്തെ പറ്റി പറയുന്നത് ശരിയല്ലെങ്കിൽ പോലും ധോനിക്ക് 39 വയസായെന്ന് അംഗീകരിക്കണം. ഈ പ്രായത്തിൽ ശരീരം കൂടുതൽ ആക്‌ടീവ് ആയിരുന്നാൽ മാത്രമെ തിളങ്ങാനാകു. കൂടുതൽ ആഭ്യന്തരമത്സരങ്ങൾ കളിക്കാൻ ധോനി തയ്യാറാകണം. പത്ത് മാസക്കാലം കളിക്കാതെ പെട്ടെന്ന് ഒരു ദിവസം ഐപിഎൽ കളിക്കാൻ വന്നാൽ ഇങ്ങനെ സംഭവിക്കും.
 
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തി അവിടെ കളിക്കാൻ ധോനി തയ്യാറാകണം. ഇത്രയേറെ നേട്ടങ്ങൾ സ്വന്തമാക്കിയ ഒരാളെ സംബന്ധിച്ച് ഫോം നഷ്ടമാകുന്നത് ശരിയായി ബാധിക്കും. അത് വീണ്ടെടുക്കുക എന്നത് വെല്ലുവിളിയാണ്. എങ്ങനെയാണ് ധോനി ഇത് തരണം ചെയ്യുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം കപിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article