അവർക്ക് വേണ്ടിയിരുന്നത് 15 ഓവർ വരെ ബാറ്റ് ചെയ്യുന്ന താരത്തിനെയാണ്, ആ താരം അത് ഭംഗിയായി ചെയ്‌തു: സേവാഗ്

Webdunia
ചൊവ്വ, 3 നവം‌ബര്‍ 2020 (12:59 IST)
46 പന്തിൽ 60 റൺസ് നേടി ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിൽ ഡൽഹിയെ വിജയത്തിലേക്ക് നയിച്ച അജിങ്ക്യ രഹാനെയുടെ പ്രകടനത്തെ പുകഴ്‌ത്തി മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. ടി20 ബാറ്റ്സ്മാൻ എന്ന നിലയിൽ വളരെ കുറച്ചുപേർ മാത്രമാണ് രഹാനെയെ അംഗീകരിക്കുന്നുള്ളുവെന്നും എന്നാൽ രഹാനെയെ പോലൊരു ബാറ്റ്സ്മാൻ ഒരു ഭാഗത്ത് ഉറച്ചുനിൽക്കുമ്പോൾ നിങ്ങൾക്ക് അക്രമിചു കളിക്കാൻ സാധിക്കുമെന്നും ഇതാണ് ആർസി‌ബിക്കെതിരെ കണ്ടതെന്നും സേവാഗ് പറഞ്ഞു.
 
മികവ് കാണിക്കാത്ത സാഹചര്യത്തിൽ പൃഥ്വിയുടെയും രഹാനെയുടെയും കാര്യത്തിൽ തീരുമാനമെടുക്കുക എന്നത് ഡൽഹി പരിശീലകൻ എന്ന നിലയിൽ പോണ്ടിങ്ങിന് വെല്ലുവിളിയായിരിക്കും. എന്നാൽ പോണ്ടിങ് അവരെ പിന്തുണച്ചു.പരിചയസമ്പന്നനായ ഒരു താരം 3-4 കളികൾ പരാജയപ്പെട്ടാലും  ബിഗ് ഇന്നിങ്‌സുമായി തിരിച്ചെത്താൻ സാധിക്കും. രഹാനെ അതാണ് ചെയ്‌തത്. ഡൽഹിക്ക് വേണ്ടത് 15-16ോവർ വരെ ബാറ്റ് ചെയ്യാൻ സാധിക്കുന്ന താരത്തെയാണ്. അത് രഹാനെ നിറവേറ്റി സേവാഗ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article