"ജയിച്ചെങ്കിലും നിരാശനാണ്" മുംബൈക്കെതിരായ വിജയത്തിന് പിന്നാലെ മനസ് തുറന്ന് ശിഖർ ധവാൻ

Webdunia
ബുധന്‍, 21 ഏപ്രില്‍ 2021 (18:04 IST)
മുംബൈ ഇന്ത്യൻസിനെതിരെ ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഡൽഹി ക്യാപിറ്റൽസ്  സ്വന്തമാക്കിയത്. ആദ്യ ബാറ്റ് ചെയ്‌ത മുംബൈയെ നിശ്ചിത ഓവറിൽ 137 എന്ന നിലയിൽ ചുരിട്ടികെട്ടിയ ഡൽഹി അഞ്ച് പന്തുകൾ ബാക്കി നിൽക്കെയാണ് വിജയം നേടിയത്. 
 
മത്സരത്തിൽ 42 പന്തിൽ നിന്നും അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും അടക്കം 45 റൺസെടുത്ത ഡൽഹി ഓപ്പണർ ശിഖർ ധവാന്റെ പ്രകടനമാണ് നിർണായകമായത്. അതേസമയം മുംബൈക്കെതിരായ വിജയത്തിൽ നിർണായക പങ്കുവഹിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കുന്നതിന് മുൻപേ പുറത്തായതിൽ നിരാശനാണ് ടീമിന്റെ വിജയ ശിൽപിയായ ശിഖർ ധവാൻ.
 
ചെന്നൈയിൽ ജയിച്ചതിൽ സന്തോഷമുണ്ട്. മുംബൈ ഇന്ത്യൻസിനെ പോലൊരു ടീമിനെ പരാജയപ്പെടുത്തിയത് മികച്ച അനുഭവമാണ്. ഇത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തും. അതേസമയം മത്സരം തീരുന്നത് വരെ ക്രീസിൽ തുടരാനാവാത്തതിൽ നിരാശയുണ്ട്. എന്നിരുന്നാലും വിജയത്തിൽ സന്തോഷം. ഞങ്ങൾ വിജയം അർഹിച്ചിരുന്നു ധവാൻ പറഞ്ഞു.
 
സീസണിൽ ഇതുവരെ നാല് മത്സരങ്ങളിൽ നിന്നും 57.75 ബാറ്റിംഗ് ശരാശരിയിൽ 231 റൺസ് നേടിയ ശിഖർ ധവാനാണ് നിലവിൽ ഓറഞ്ച് ക്യാപിന്റെ അവകാശി.

അനുബന്ധ വാര്‍ത്തകള്‍

Next Article