റെയ്‌നയ്‌ക്ക് പകരം മൂന്നാമൻ? വെല്ലുവിളി ധോണി ഏറ്റെടുക്കണമെന്ന് ഗംഭീർ

ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (12:18 IST)
ചെന്നൈ സൂപ്പർ കിംഗ്‌സ് വൈസ് ക്യാപ്‌റ്റൻ സുരേഷ് റെയ്‌ന ഐപിഎല്ലിൽ നിന്നും പിന്മാറിയതോടെ വലിയ തലവേദനയിലാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. റെയ്‌നയ്ക്ക് പകരം ആരെ മൂന്നാമനായി ഇറക്കും എന്നതാണ് ചെന്നൈയെ കുഴക്കുന്നത്. അമ്പാട്ടി റായുഡു, ഫാഫ് ഡു പ്ലെസിസ്, കേദാര്‍ ജാദവ് തുടങ്ങിയ താരങ്ങള്‍ സിഎസ്‌കെ നിരയിലുണ്ട്. എന്നാൽ ഇതിലാരെ ഇറക്കണം എന്നതാണ് തലവേദന.
 
ഈ പ്രശ്‌നത്തിന് പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ. റെയ്‌നയുടെ അഭാവത്തിൽ നായകൻ എംഎസ് ധോണി തന്നെ മൂന്നാമത് ഇറങ്ങണമെന്നാണ് ഗംഭീറിന്റെ അഭിപ്രായം. മൂന്നാമതിറങ്ങുമ്പോൾ കൂടുതൽ പന്തുകൾ നേരിടാനും ടീമിന്റെ നങ്കൂരക്കാരൻ എന്ന നിലയിൽ ഭംഗിയായി ആ റോൾ നിർവഹിക്കാനും കഴിയുമെന്ന് ഗംഭിർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍