മത്സരം മാറ്റിമറിച്ചത് ആ താരം: വിരാട് കോലി പറയുന്നു

Webdunia
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (12:03 IST)
സൺ റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കഴിഞ്ഞ മത്സരത്തിൽ വഴിതിരിവായത് ടീമിലെ സീനിയർ സ്പിൻ താരമായ യൂസ്‌വേന്ദ്ര ചാഹലിന്റെ പ്രകടനമായിരുന്നുവെന്ന് റോയൽ ചലഞ്ചേഴ്‌സ് നായകൻ വിരാട് കോലി. മത്സരശേഷം സംസാരിക്കവെയാണ് കോലി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
 
ഹൈദരാബാദിനെതിരായ മത്സരത്തിൽ ജയിച്ചതിന്റെ ക്രഡിറ്റ് ചഹലിന് നൽകിയ കോലി മത്സരത്തിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ദേവ്‌ദത്ത് പടിക്കൽ,ശീവം ദുബെ,ഡിവില്ലിയേഴ്‌സ് എന്നിവരെയും പ്രശംസിച്ചു. യൂസവേന്ദ്ര ചഹലാണ് കളി തിരിച്ചത്. നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ ഏത് വിക്കറ്റിലും തിളങ്ങാനാകുമെന്ന് അദ്ദേഹം കാണിച്ചുതന്നു. ആക്രമണാത്മകമായ രീതിയിലാണ് അദ്ദേഹം പന്തെറിഞ്ഞത്. കോലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article