' കോലി റണ്‍സ് നേടുന്നില്ല, ഇപ്പോള്‍ അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതി കാണുമ്പോള്‍ ഉടനൊന്നും ഒരുപാട് റണ്‍സ് നേടുന്ന ഇന്നിങ്‌സ് കാണാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ഇപ്പോള്‍ പന്തും ബാറ്റുമായി കണക്ഷന്‍ കുറവാണ്. വളരെ പതുക്കെ മാത്രമേ ഇത് തിരുത്തപ്പെടൂ. ശ്രദ്ധയോടെ കളിക്കണോ ആക്രമിച്ച് കളിക്കണോ എന്ന കാര്യത്തില്‍ അദ്ദേഹത്തിനു തന്നെ ആശയക്കുഴപ്പമുണ്ട്. ഈ സീസണ്‍ മുഴുവന്‍ ചിലപ്പോള്‍ കോലി സമാന അവസ്ഥയില്‍ തുടര്‍ന്നേക്കും,' ആകാശ് ചോപ്ര പറഞ്ഞു.