കെ എൽ രാഹുലിൻ്റെ ടീമിന് ടി20യിൽ ബാറ്റിംഗിൽ പത്തൊൻപത് ഓവറുകൾ മാത്രം, അപൂർവനേട്ടം സ്വന്തമാക്കി ട്രെൻഡ് ബോൾട്ട്

വ്യാഴം, 20 ഏപ്രില്‍ 2023 (13:30 IST)
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയൻ്സിനെതിരെ വിജയിക്കാവുന്ന മത്സരം കൈവിട്ടതിൻ്റെ നിരാശയിലാണ് രാജസ്ഥാൻ റോയൽസ് ആരാധകർ. 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ 143 റൺസ് മാത്രമാണ് എടുക്കാനായത്. മത്സരത്തിനിടയിലും രാജസ്ഥാന് ആകെ ആശ്വാസമായത് മത്സരത്തിൻ്റെ ആദ്യ ഓവറിൽ ലഖ്നൗവിനെതിരെ ട്രെൻഡ് ബോൾട്ട് നേടിയ മെയ്ഡൻ ഓവറാണ്.
 
ഐപിഎല്ലിൻ്റെ ചരിത്രത്തിൽ ഏറ്റവുമധികം തവണ ആദ്യ ഓവർ മെയ്ഡൻ എറിഞ്ഞ ബൗളറെന്ന നേട്ടമാണ് ട്രെൻഡ് ബോൾട്ട് സ്വന്തമാക്കിയത്. 8 തവണയാണ് താരം ആദ്യ ഓവറിൽ ഒറ്റ റൺസ് പോലും വഴങ്ങാതിരുന്നത്. അതിൽ മൂന്നും ഈ സീസണിലാണ്. ഇന്ത്യൻ താരമായ ഭുവനേശ്വർ കുമാറിൻ്റെ റെക്കോർഡിനൊപ്പമാണ് താരം. അതേസമയം ഐപിഎല്ലിൽ 11 തവണ ആദ്യ ഓവർ മെയ്ഡനാക്കിയെന്ന നാണക്കേട് ലഖ്നൗ നായകൻ കെ എൽ രാഹുൽ സ്വന്തം പേരിലാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍