Travis Head- Archer: "ആർച്ചറോ ഏത് ആർച്ചർ, അവനൊക്കെ തീർന്നു, എടാ... തല ഞാനാടാ ട്രാവിസ് ഹെഡ്"

അഭിറാം മനോഹർ

ഞായര്‍, 23 മാര്‍ച്ച് 2025 (16:54 IST)
ഐപിഎല്ലില്‍ രാജസ്ഥാന്‍ ബൗളര്‍മാരെ നോക്കുകുത്തികളാക്കി ഹൈദരാബാദിന്റെ വിളയാട്ടം. ടോസ് നേടി ഫീല്‍ഡിംഗ് തിരെഞ്ഞെടുത്ത രാജസ്ഥാന്റെ തീരുമാനം അബദ്ധമായെന്ന് തെളിയിക്കുന്നതായിരുന്നു ആദ്യ ഓവര്‍ മുതലുള്ള ഹൈദരാബാദ് ഓപ്പണര്‍മാരുടെ പ്രകടനം. കഴിഞ്ഞ സീസണില്‍ അവസാനിപ്പിച്ചിടത്ത് നിന്ന് തുടങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റര്‍മാര്‍ ഒരു ബൗളര്‍മാര്‍ക്കും ദയവ് നല്‍കാതെയാണ് തകര്‍ത്തടിച്ചത്.
 
 2025 സീസണില്‍ പൊന്നും വില നല്‍കി ടീമിലെത്തിച്ച ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറിനെ ആദ്യം ട്രാവിസ് ഹെഡും പിന്നീട് ഇഷാന്‍ കിഷാനും യാതൊരു ദയയുമില്ലാതെയാണ് പ്രഹരിച്ചത്. മത്സരത്തിലെ അഞ്ചാം ഓവറില്‍ തന്റെ ആദ്യ ഓവര്‍ പന്തെറിയാനെത്തിയ ആര്‍ച്ചറിനെതിരെ 22 റണ്‍സാണ് ട്രാവിസ് ഹെഡ് അടിച്ചെടുത്തത്. ആദ്യ പന്തില്‍ ബൗണ്ടറിയോടെ ആര്‍ച്ചറിനെ വരവേറ്റ ഹെഡ് രണ്ടാം പന്തില്‍ സിക്‌സും സ്വന്തമാക്കി. മൂന്നാം പന്തില്‍ റണ്‍സ് കണ്ടെത്താനായില്ല. എന്നാല്‍ അടുത്ത 3 പന്തിലും തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടി കൊണ്ട് ആര്‍ച്ചറിന്റെ ആത്മവിശ്വാസം ഹെഡ് തല്ലികെടുത്തി. ഓവറിലെ അഞ്ചാം പന്ത് വൈഡ് കൂടിയായതോറ്റെ 23 റണ്‍സാണ് തന്റെ ആദ്യ ഓവറില്‍ ആര്‍ച്ചര്‍ വഴങ്ങിയത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍