ഇന്ത്യയുടെ തലവേദന, കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഓസ്ട്രേലിയൻ ക്രിക്കറ്ററായി ട്രാവിസ് ഹെഡ്

അഭിറാം മനോഹർ

ചൊവ്വ, 4 ഫെബ്രുവരി 2025 (20:12 IST)
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ക്കുള്ള അലന്‍ ബോര്‍ഡര്‍ മെഡല്‍ സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്. അന്നാബെല്‍ സതര്‍ലന്‍ഡാണ് മികച്ച വനിതാ താരം. ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവരെ പിന്തള്ളിയാണ് ട്രാവിസ് ഹെഡ് മികച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററായി തെരെഞ്ഞെടുക്കപ്പെട്ടത്.
 
വോട്ടെടുപ്പില്‍ ഹെഡിന് 208 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഹേസല്‍വുഡിന് 158ഉം കമ്മിന്‍സിന് 147 വോട്ടുകളുമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 3 ഫോര്‍മാറ്റിലുമായി 1427 റണ്‍സായിരുന്നു ഹെഡ് അടിചെടുത്തത്. മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരം ജോഷ് ഹേസല്‍വുഡിനാണ്. ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച സാം കോണ്‍സ്റ്റാസാണ് മികച്ച യുവതാരം. ടി20യിലെ മികച്ച താരമായി ആഡം സാംബയാണ് തിരെഞ്ഞെടുക്കപ്പെട്ടത്. വനിതാ ഏകദിന ക്രിക്കറ്റിലെ മികച്ച താരമായി ആഷ്‌ലി ഗാര്‍ഡ്‌നറെയും ടി20 താരമായി ബേത്ത് മൂണിയേയുമാണ് തെരെഞ്ഞെടുത്തത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍