Kohli: കോലി, നിങ്ങളിൽ നിന്നും ഇതല്ല ടീം പ്രതീക്ഷിക്കുന്നത്, അതൃപ്തി പ്രകടമാക്കി ഗവാസ്കറും

അഭിറാം മനോഹർ
വെള്ളി, 26 ഏപ്രില്‍ 2024 (13:38 IST)
ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ഒന്നാമതാണെങ്കിലും ഇക്കുറി വിരാട് കോലിയുടെ പ്രകടനങ്ങള്‍ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. വ്യക്തിഗത നേട്ടങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും അതൊന്നും തന്നെ ടീമിന് മുതല്‍ക്കൂട്ടാകുന്നില്ലെന്നും ടി20 ക്രിക്കറ്റില്‍ പവര്‍പ്ലേ വേണ്ട പോലെ ഉപയോഗിക്കാന്‍ കോലിയ്ക്ക് സാധിക്കുന്നില്ലെന്നുമാണ് താരത്തിനെതിരായ വിമര്‍ശനം. പോയന്റ് പട്ടികയില്‍ സ്വന്തം ടീം അവസാനത്ത് തുടരുമ്പോള്‍ ഓറഞ്ച് ക്യാപ് മാത്രം ലക്ഷ്യമിട്ടാണ് കോലി കളിക്കുന്നതെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.
 
ഇപ്പോഴിതാ ഈ വിമര്‍ശങ്ങളില്‍ കാര്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസതാരമായ സുനില്‍ ഗവാസ്‌കര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കോലി നടത്തിയ പ്രകടനമാണ് ഗവാസ്‌കറെ ചൊടുപ്പിച്ചത്. 43 പന്തില്‍ നിന്നും വെറും 51 റണ്‍സാണ് കോലി ഇന്നലെ നേടിയത്. 14 ഓവര്‍ വരെ ക്രീസില്‍ നിന്ന ഒരു താരം ആകെ നേടുന്നത് 50 റണ്‍സാണെങ്കില്‍ അതില്‍ കുഴപ്പമുണ്ടെന്നാണ് ഗവാസ്‌കര്‍ വ്യക്തമാക്കിയത്. ടി20 ക്രിക്കറ്റില്‍ സ്‌ട്രൈക്ക് റേറ്റ് കോലി മെച്ചപ്പെടുത്തണമെന്നും ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article