അത് സഞ്ജുവിന്റെ മികവ് മാത്രമല്ല, ഇനിയും മെച്ചപ്പെടാനുണ്ട്; ഒളിയമ്പുമായി എസ്.ശ്രീശാന്ത്

തിങ്കള്‍, 30 മെയ് 2022 (08:57 IST)
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെതിരെ ഒളിയമ്പുമായി മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്ത്. രാജസ്ഥാന്‍ ഫൈനലില്‍ എത്തിയത് സഞ്ജുവിന്റെ മികവ് കൊണ്ട് മാത്രമല്ലെന്ന് ശ്രീശാന്ത് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 
 
' മികവ് സഞ്ജുവിന്റെ ആണെന്ന് ഞാന്‍ പറയില്ല. കാരണം ബട്‌ലറിന്റെ മികവ് കൂടിയുണ്ട്. ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജു കുറേ മെച്ചപ്പെടാനുണ്ട്. വളരെ അധികം ഇംപ്രൂവ് ചെയ്യാനുണ്ട്. സഞ്ജുവിന്റെ മികവിനേക്കാള്‍ കൂടുതല്‍ ബട്‌ലറിന്റെ മികവുണ്ട്. പക്ഷേ ഒരു മലയാളി എന്ന രീതിയില്‍, അതും ഐപിഎല്‍ പോലെ ലോകത്തെ ഏറ്റവും വലിയ ലീഗിലെ ക്യാപ്റ്റന്‍ ആയി ഒരു മലയാളിയെ കാണുകയും അദ്ദേഹം അവിടെ കളിക്കുകയും ചെയ്യുന്നതില്‍ വലിയ അഭിമാനം,' ശ്രീശാന്ത് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍