'എന്റെ ടീമില്‍ എനിക്ക് തീര്‍ച്ചയായും അഭിമാനമുണ്ട്'; ഫൈനലിലെ തോല്‍വിക്ക് ശേഷം സഞ്ജു

തിങ്കള്‍, 30 മെയ് 2022 (08:03 IST)
ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റെങ്കിലും തന്റെ ടീമിനെ വാനോളം പുകഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ഈ സീസണ്‍ എല്ലാ അര്‍ത്ഥത്തിലും തങ്ങള്‍ക്ക് വളരെ സ്‌പെഷ്യല്‍ ആയിരുന്നെന്ന് സഞ്ജു പറഞ്ഞു. കഴിഞ്ഞ രണ്ട്-മൂന്ന് സീസണുകള്‍ രാജസ്ഥാന്‍ ആരാധകരെ സംബന്ധിച്ചിടുത്തോളം ഏറെ കഠിനമായിരുന്നു. അവര്‍ക്ക് ഇത്തവണ കുറേ സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ സമ്മാനിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. എന്റെ ടീമില്‍ എനിക്ക് അഭിമാനമുണ്ട്. മികച്ച യുവതാരങ്ങളും മികവുറ്റ മുതിര്‍ന്ന കളിക്കാരും. ഇന്ന് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടേറിയ ദിനമായിരുന്നു. എങ്കിലും എന്റെ ടീമില്‍ ഞാന്‍ അഭിമാനിക്കുന്നു. ലേല സമയം മുതല്‍ മികച്ച ബൗളര്‍മാരെയായിരുന്നു ഞങ്ങള്‍ക്ക് ആവശ്യം. അവരാണ് ടൂര്‍ണമെന്റ് വിജയിപ്പിക്കുന്നതെന്നും സഞ്ജു പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍