കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ തോറ്റതോടെ ഈ സീസണിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് രാജസ്ഥാന്‍ റോയല്‍സ് വഴങ്ങിയത്. നേരത്തെ മുംബൈ ഇന്ത്യന്‍സിനോടും രാജസ്ഥാന്‍ തോറ്റിരുന്നു. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രാജസ്ഥാന്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്.
കൊല്‍ക്കത്ത vs രാജസ്ഥാന്‍ മത്സരം ഏറെ നാടകീയ നിമിഷങ്ങള്‍ക്കും സാക്ഷ്യംവഹിച്ചു. 19-ാം ഓവറില്‍ അംപയറുടെ തീരുമാനത്തിനെതിരെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പ്രതിഷേധിച്ച രീതി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.