'ഈ സമയം ശരിയായില്ല'; കോലിക്കെതിരെ സഞ്ജയ് മഞ്ജരേക്കര്‍

Webdunia
തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (11:25 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകസ്ഥാനം ഒഴിയാനുള്ള വിരാട് കോലിയുടെ തീരുമാനത്തെ വിമര്‍ശിച്ച് സഞ്ജയ് മഞ്ജരേക്കര്‍. നായകസ്ഥാനം ഒഴിയുന്നത് പ്രഖ്യാപിക്കാന്‍ പറ്റിയ സമയമായിരുന്നില്ല ഇതെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. 1985 ല്‍ സുനില്‍ ഗവാസ്‌കറും 2014 ല്‍ മഹേന്ദ്രസിങ് ധോണിയും ചെയ്തത് ഇതു തന്നെയാണെന്നും നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിക്കേണ്ടത് ഈ സമയത്തല്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു. 
 
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സീരിസ് കഴിഞ്ഞതിനു ശേഷം മാത്രമേ നായകന്‍മാര്‍ തങ്ങളുടെ രാജി തീരുമാനം പ്രഖ്യാപിക്കാന്‍ പാടൂ. ഒരു പരമ്പരയോ ടൂര്‍ണമെന്റോ നടന്നുകൊണ്ടിരിക്കുമ്പോള്‍ നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിക്കുന്നത് ശരിയായ രീതിയല്ല. ആ ടൂര്‍ണമെന്റിന്റെ ഫലം എന്തും ആകട്ടെ. അത് കഴിയാനുള്ള ക്ഷമ കാണിക്കണം. അതിനുശേഷമായിരിക്കണം ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തേണ്ടതെന്നും മഞ്ജരേക്കര്‍ പറഞ്ഞു. എന്നാല്‍, നായകസ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനത്തില്‍ തെറ്റില്ലെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. കോലി ഒന്‍പത് വര്‍ഷമായി ആര്‍സിബി നായകനാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തിനു ജോലി ഭാരം കൂടുതലാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ ഐപിഎല്‍ നായകസ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും എന്നാല്‍ ആ പ്രഖ്യാപനം നടത്തിയ സമയത്തെയാണ് താന്‍ ചോദ്യം ചെയ്യുന്നതെന്നും മഞ്ജരേക്കര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article