ഐപിഎല്‍ പതിനേഴാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഇറങ്ങിയപ്പോള്‍ എല്ലാവരും ഉറ്റുനോക്കിയത് പുതിയ നായകന്റെ കീഴില്‍ ടീമിന്റെ പ്രകടനം എങ്ങനെയാകുമെന്നായിരുന്നു. മുതിര്‍ന്ന താരമായ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സിയില്‍ നിന്നും ഒഴിവാക്കിയതില്‍ മുംബൈ ക്യാമ്പിനുള്ളില്‍ തന്നെ അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ഗുജറാത്തിനെതിരായാ ആദ്യ മത്സരത്തില്‍ മൈതാനത്ത് നിന്ന് തന്നെ അത്തരം കാഴ്ചകള്‍ കാണാനാായത്.
മത്സരത്തിലെ ആദ്യ ഓവര്‍ പന്തെറിയാനുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തീരുമാനം വലിയ രീതിയിലാണ് മത്സരശേഷം വിമര്‍ശിക്കപ്പെട്ടത്. ഇതിനിടയില്‍ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും ജസ്പ്രീത് ബുമ്രയും ഹാര്‍ദ്ദിന്റെ തീരുമാനത്തില്‍ തര്‍ക്കിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി ഇരിക്കുകയാണ്. മുംബൈ ഒരൊറ്റ കുടുംബം എന്ന രീതിയില്‍ ആഘോഷിച്ചിരുന്ന ടീമിലെ ഈ പടലപിണക്കങ്ങള്‍ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്.
Mumbai Indians team is no more #ONEFAMILY
This team has completely broken.
Nothing looking good Between Hardik Pandya, Rohit Sharma and Jasprit Bumrah in this. pic.twitter.com/BslDBSo8cs
മത്സരത്തിനിടയില്‍ ബുമ്രയും ഹാര്‍ദ്ദിക്കും രോഹിത്തും തമ്മിലുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഹാര്‍ദ്ദിക്കിനോട് എന്തോ പറയാന്‍ ശ്രമിക്കുന്ന ബുമ്രയാണ് വീഡിയോയിലുള്ളത്. എന്നാല്‍ രോഹിത് ശര്‍മ അടുത്തുവന്നതും പാണ്ഡ്യ അവിടെ നിന്നും ഇറങ്ങി പോകുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഹാര്‍ദ്ദിക് തന്റെ അഭിപ്രായങ്ങള്‍ക്ക് വില നല്‍കുന്നില്ലെന്ന് രോഹിത് ബുമ്രയോട് പറയുന്നതും വീഡിയോയില്‍ കാണാം.