'ചക്കരേ ഉമ്മ'; മകന് ഓറഞ്ച് ക്യാപ് അണിയിച്ച് അമ്മ, ഇത് പരാഗിന്റെ ടൈം! (വീഡിയോ)

രേണുക വേണു
ചൊവ്വ, 2 ഏപ്രില്‍ 2024 (11:46 IST)
Riyan Parag (Rajasthan Royals)

ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. മുന്‍ സീസണുകളിലെ മോശം പ്രകടനത്തിന്റെ പേരില്‍ പഴികേട്ടിരുന്ന പരാഗ് ഈ സീസണില്‍ രാജസ്ഥാന്റെ എക്‌സ് ഫാക്ടര്‍ ആയിരിക്കുകയാണ്. രാജസ്ഥാന്‍ ജയിച്ച മൂന്ന് മത്സരങ്ങളിലും പരാഗിന്റെ ഇന്നിങ്‌സുകള്‍ നിര്‍ണായകമായി. മുന്‍ സീസണുകളില്‍ വിമര്‍ശിക്കുകയും ട്രോളുകളും ചെയ്തിരുന്ന രാജസ്ഥാന്‍ ആരാധകര്‍ പരാഗിനെ പുകഴ്ത്തുന്ന തിരക്കിലാണ് ഇപ്പോള്‍. 
 
ഈ സീസണിലെ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 160.18 സ്ട്രൈക്ക് റേറ്റില്‍ 181 റണ്‍സാണ് പരാഗ് നേടിയിരിക്കുന്നത്. ഇതില്‍ രണ്ട് കളികള്‍ പുറത്താകാതെ നിന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ നാലാമനായി ക്രീസിലെത്തി പുറത്താകാതെ നേടിയ 84 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലെ അര്‍ധ സെഞ്ചുറിയോടെ ഐപിഎല്‍ റണ്‍ പട്ടികയില്‍ റിയാന്‍ പരാഗ് ഒന്നാമതെത്തി. സാക്ഷാല്‍ വിരാട് കോലിയെ മറികടന്നാണ് ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാംപ് പരാഗ് സ്വന്തമാക്കിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article