പഞ്ചാബ് തോറ്റാൽ രാജസ്ഥാന് ലോട്ടറി, ഡൽഹിക്കായി പ്രാർഥിച്ച് റോയൽസ്

ബുധന്‍, 17 മെയ് 2023 (14:17 IST)
ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടതോടെ ഇന്ന് നടക്കുന്ന പഞ്ചാബ് കിംഗ്‌സ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരഫലത്തെ ആകാംക്ഷയോടെ നോക്കിനില്‍ക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍. 12 കളികളില്‍ നിന്നും 12 പോയന്റുള്ള പഞ്ചാബിന് പ്ലേ ഓഫ് യോഗ്യത നേടാന്‍ ഇനിയുള്ള 2 മത്സരങ്ങള്‍ വിജയിക്കേണ്ടതുണ്ട്. രാജസ്ഥാനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം അതിനാല്‍ ഇന്ന് പഞ്ചാബ് തോറ്റാല്‍ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകളെ അത് വര്‍ധിപ്പിക്കും.
 
പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചെങ്കിലും വിജയം ലക്ഷ്യമിട്ടാകും ഡല്‍ഹി ഇന്നിറങ്ങുക. പ്ലേ ഓഫ് യോഗ്യത നേടാനായില്ലെങ്കിലും മറ്റ് ടീമുകളുടെ സാധ്യത അവസാനിപ്പിക്കാന്‍ ഡല്‍ഹിക്ക് സാധിക്കും. അതിനാല്‍ തന്നെ ഇന്നത്തെ മത്സരത്തിലെ ഡല്‍ഹിയുടെ വിജയം രാജസ്ഥാന്‍ റോയല്‍സ് അടക്കമുള്ള ടീമുകള്‍ക്ക് നിര്‍ണായകമാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍