ഹാര്‍ദ്ദിക്കും ഒരു മനുഷ്യനാണെന്നെങ്കിലും ഓര്‍ക്കു, മുംബൈ ആരാധകരോട് പൊട്ടിത്തെറിച്ച് ശാസ്ത്രി

അഭിറാം മനോഹർ
ബുധന്‍, 3 ഏപ്രില്‍ 2024 (13:18 IST)
മുംബൈ ഇന്ത്യന്‍സ് നായകനെന്ന നിലയില്‍ മുംബൈ ആരാധകരില്‍ നിന്നും ഹാര്‍ദ്ദിക് പാണ്ഡ്യ പിന്തുണ അര്‍ഹിക്കുന്നതായി മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി. പുതിയ നായകനായതിനാല്‍ തന്നെ ഹാര്‍ദ്ദിക്കിന് ആവശ്യമായ സമയം നല്‍കണമെന്നും ക്യാപ്റ്റനെ തീരുമാനിക്കുന്നത് ഫ്രാഞ്ചൈസി ഉടമകളാണെന്നും രവി ശാസ്ത്രി പറയുന്നു.
 
വര്‍ഷങ്ങളായി നിങ്ങള്‍ ടീമിനെ പിന്തുണയ്ക്കുന്നു. വെറും 23 മത്സരങ്ങള്‍ കൊണ്ട് മുംബൈ ഇന്ത്യന്‍സ് ഒരു മോശം ടീമാകില്ല. അഞ്ച് തവണ മുംബൈ ചാമ്പ്യന്മാരായിട്ടുണ്ട് എന്നത് ഓര്‍ക്കുക. ഹാര്‍ദ്ദിക് നിങ്ങളെ പോലെ ഒരു മനുഷ്യനാണ്. അയാള്‍ക്കും രാത്രിയില്‍ ഉറങ്ങണം. നിങ്ങള്‍ എപ്പോഴെങ്കിലും അയാളെ പറ്റിയും ചിന്തിക്കു. ശാന്തരാകു. ഹാര്‍ദ്ദിക് പാണ്ഡ്യയെ പിന്തുണച്ച് കൊണ്ട് സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയ്ക്കിടെ രവിശാസ്ത്രി പറഞ്ഞു. ഹാര്‍ദ്ദിക് ഇപ്പോള്‍ നടക്കുന്ന ഈ ബഹളങ്ങളെയെല്ലാം അവഗണിക്കണമെന്നും 34 മത്സരങ്ങള്‍ മുംബൈ വിജയിക്കുന്നതോടെ കാര്യങ്ങളെല്ലാം നല്ല രീതിയിലാകുമെന്നും രവിശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article