Mumbai Indians: കൂവുന്നവര്‍ മറക്കരുത്, സൂര്യയെന്ന വജ്രായുധമില്ലാതെയാണ് ഹാര്‍ദ്ദിക് കളിക്കുന്നത്

അഭിറാം മനോഹർ

ചൊവ്വ, 2 ഏപ്രില്‍ 2024 (20:33 IST)
ഐപിഎല്ലിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെട്ടതോടെ ഐപിഎല്‍ പോയന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. ടീമിന്റെ നായകനായിരുന്ന രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്നും മാറ്റിയതില്‍ മുംബൈ ആരാധകരുടെ രോഷം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇതിനിടെയാണ് നായകനെന്ന നിലയിലും നിരാശപ്പെടുത്തുന്ന പ്രകടനം ഹാര്‍ദ്ദിക് പാണ്ഡ്യ തുടരുന്നത്. തുടര്‍ച്ചയായി 3 മത്സരങ്ങള്‍ തോറ്റാണ് സീസണിന് തുടക്കമായതെങ്കിലും രോഹിത് ശര്‍മയ്ക്ക് ഉണ്ടായിരുന്ന വജ്രായുധമായ സൂര്യകുമാര്‍ യാദവ് പരിക്ക് മൂലം ആദ്യ മൂന്ന് മത്സരങ്ങളിലും മുംബൈയ്ക്കായി കളിച്ചില്ല എന്നത് പക്ഷേ ആരാധകര്‍ സൗകര്യപൂര്‍വം മറക്കുകയാണ്.
 
നിലവില്‍ തന്നെ ശക്തമായ ബാറ്റിംഗ് നിരയും ബൗളിംഗ് നിരയുമാണ് മുംബൈയ്ക്കുള്ളത്. ഫിനിഷര്‍ എന്ന നിലയില്‍ പൊള്ളാര്‍ഡിന് പകരക്കാരനായി വന്ന ടിം ഡേവിഡ് നിരാശപ്പെടുത്തുന്നുവെങ്കിലും ബാറ്റിംഗിലും ബൗളിംഗിലുമെല്ലാം ശക്തമാണ് മുംബൈ നിര. കഴിഞ്ഞ 3 മത്സരങ്ങളില്‍ ക്യാപ്റ്റന്‍സി പലപ്പോഴും ടീമിനെ പിന്‍ സീറ്റിലാക്കിയിരുന്നു. എന്നാല്‍ സൂര്യകുമാര്‍ യാദവ് ടീമില്‍ തിരിച്ചെത്തുന്നതോടെ മുംബൈയുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.
 
പ്രധാനമായും സൂര്യയെ പോലൊരു താരം വരാനുണ്ടെന്ന കാര്യം മുംബൈ ബാറ്റര്‍മാര്‍ക് നല്‍കുന്ന സ്വാതന്ത്ര്യം തന്നെയാണ്. മറ്റ് കളിക്കാര്‍ക്കും തങ്ങളുടെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ ഇത് സഹായകമാകും. ഗെയിം ചെയ്ഞ്ചറെന്ന നിലയില്‍ തോല്‍വി ഉറപ്പിച്ച പല മത്സരങ്ങളും ടീമിനെ വിജയിപ്പിക്കാനായിട്ടുള്ള താരമാണ് സൂര്യ. അതിനാല്‍ തന്നെ അത്തരത്തിലൊരു താരത്തിന്റെ സാന്നിധ്യം മുംബൈയ്ക്ക് നല്‍കുക ഇരട്ടി ശക്തിയായിരിക്കും. അതിനാല്‍ തന്നെ ആദ്യ 3 മത്സരങ്ങളില്‍ പരാജയമായെങ്കിലും ഐപിഎല്ലില്‍ ഇപ്പോഴും അവഗണിക്കാനാകാത്ത സംഘം തന്നെയാണ് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍