ചെന്നൈയ്ക്ക് തിരിച്ചടി; മുസ്തഫിസുര്‍ നാട്ടിലേക്ക് മടങ്ങി !

രേണുക വേണു
ബുധന്‍, 3 ഏപ്രില്‍ 2024 (12:56 IST)
Mustafizur

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ നാട്ടിലേക്ക് മടങ്ങി. ഏപ്രില്‍ അഞ്ചിന് സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരം നടക്കാനിരിക്കെയാണ് ചെന്നൈ താരം ഇന്ത്യ വിട്ടത്. ട്വന്റി 20 ലോകകപ്പിനു മുന്നോടിയായി യുഎസിലേക്കുള്ള വീസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് മുസ്തഫിസുര്‍ ബംഗ്ലാദേശിലേക്ക് പോയത്. 
 
വീസ നടപടി ക്രമങ്ങള്‍ക്ക് ശേഷം പാസ്‌പോര്‍ട്ട് തിരിച്ചുകിട്ടിയിട്ട് മാത്രമേ മുസ്തഫിസുറിന് ഇനി ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ സാധിക്കൂ. ഏപ്രില്‍ എട്ടിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മത്സരമുണ്ട്. ഈ കളിക്ക് മുന്‍പ് മുസ്തഫിസുര്‍ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈകിയാല്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരവും താരത്തിനു നഷ്ടമാകും. 
 
ചെന്നൈയ്ക്ക് വേണ്ടി ഈ സീസണില്‍ മികച്ച പ്രകടനമാണ് മുസ്തഫിസുര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ ഇതുവരെ വീഴ്ത്തി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article