Mumbai Indians: മുംബൈ വിട്ട് എങ്ങോട്ടുമില്ല ! രോഹിത് ശര്‍മയെ നിലനിര്‍ത്തും, ഹാര്‍ദിക് ക്യാപ്റ്റനായി തുടരും

രേണുക വേണു
വ്യാഴം, 17 ഒക്‌ടോബര്‍ 2024 (08:59 IST)
Mumbai Indians: മെഗാ താരലേലത്തിനു മുന്‍പ് നിലനിര്‍ത്താനുള്ള താരങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുത്ത് മുംബൈ ഇന്ത്യന്‍സ്. മുന്‍ നായകന്‍ രോഹിത് ശര്‍മയെ മുംബൈ നിലനിര്‍ത്തും. മുംബൈ വിട്ടു പോകാന്‍ രോഹിത്തിനും താല്‍പര്യമില്ലെന്നാണ് വിവരം. നിലനിര്‍ത്താനുള്ള നാല് താരങ്ങളുടെ കാര്യത്തിലാണ് മുംബൈ തീരുമാനത്തിലെത്തിയിരിക്കുന്നത്. 
 
രോഹിത് ശര്‍മയ്‌ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെയാണ് മുംബൈ നിലനിര്‍ത്തുക. ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായി തുടരും. നവംബര്‍ മെഗാതാരലേലം നടക്കാനിരിക്കെ ഓരോ ഫ്രാഞ്ചൈസിയും തങ്ങള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഒക്ടോബര്‍ 31 നു മുന്‍പ് ബിസിസിഐയെ സമര്‍പ്പിക്കണം. 
 
രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും മുംബൈ വിട്ടേക്കുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുംബൈയില്‍ തുടരാന്‍ തന്നെയാണ് ഇരുവരും താല്‍പര്യപ്പെടുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ കളിക്കാന്‍ ഇരുവരും പൂര്‍ണ സന്നദ്ധത അറിയിച്ചു. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളിലെ നായകനാണ് രോഹിത്. ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിക്കുന്നത് സൂര്യകുമാറാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article