ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍

Webdunia
ചൊവ്വ, 17 മെയ് 2022 (09:35 IST)
കെ.എല്‍.രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. 13 കളികളില്‍ എട്ട് ജയവും അഞ്ച് തോല്‍വിയുമായി 16 പോയിന്റാണ് ലഖ്‌നൗവിനുള്ളത്. ബുധനാഴ്ച കൊല്‍ക്കത്തയ്‌ക്കെതിരെയാണ് ലഖ്‌നൗവിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ഈ കളി ജയിച്ചാല്‍ യാതൊരു ടെന്‍ഷനും ഇല്ലാതെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് പ്ലേ ഓഫില്‍ കയറാം. 
 
കൊല്‍ക്കത്തയ്‌ക്കെതിരെ തോറ്റാലും ലഖ്‌നൗവിന് പ്രതീക്ഷകളുണ്ട്. നെറ്റ് റണ്‍റേറ്റ് പോസിറ്റീവ് ആയതിനാല്‍ ലഖ്‌നൗവിന് അധികം ആകുലതപ്പെടേണ്ടി വരില്ലെന്നാണ് കണക്കുകള്‍. അഞ്ചാം സ്ഥാനത്തുള്ള ആര്‍സിബി നെറ്റ് റണ്‍റേറ്റില്‍ വളരെ പിന്നില്‍ ആയതിനാല്‍ ലഖ്‌നൗവിന് കാര്യങ്ങള്‍ എളുപ്പമാകും. കൊല്‍ക്കത്തയ്‌ക്കെതിരെ ഉയര്‍ന്ന മാര്‍ജിനില്‍ തോല്‍വി വഴങ്ങിയാല്‍ മാത്രമേ ലഖ്‌നൗവിന് പ്ലേ ഓഫ് സാധ്യതയില്‍ മങ്ങലേല്‍ക്കൂ. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article