സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് ഇനി ഭീഷണിയുണ്ടോ? പ്ലേ ഓഫ് 90 ശതമാനവും ഉറപ്പ് !

Webdunia
ചൊവ്വ, 17 മെയ് 2022 (09:26 IST)
സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍ നിലവില്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. 13 കളികളില്‍ എട്ട് ജയവും അഞ്ച് തോല്‍വിയുമായി രാജസ്ഥാന് 16 പോയിന്റാണ് ഉള്ളത്. ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട് രാജസ്ഥാന്‍. വെള്ളിയാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് രാജസ്ഥാന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ഈ കളി ജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കയറാനാണ് രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്. 
 
എന്നാല്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയുള്ള കളി രാജസ്ഥാന്‍ തോറ്റാല്‍ എന്ത് സംഭവിക്കും? അപ്പോഴും ഏറെക്കുറെ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പാണ്. ചെന്നൈയോട് 80 റണ്‍സിന്റെ മാര്‍ജിനില്‍ എങ്കില്‍ തോല്‍വി വഴങ്ങുകയും നിലവില്‍ പോയിന്റ് ടേബിളില്‍ രാജസ്ഥാന് താഴെ കിടക്കുന്ന ടീമുകള്‍ വമ്പന്‍ റണ്‍റേറ്റില്‍ ജയിക്കുകയും വേണം. ഏറെക്കുറെ അസാധ്യമാണ് അതെല്ലാം. അതുകൊണ്ട് രാജസ്ഥാനും പ്ലേ ഓഫ് ഉറപ്പിച്ചെന്ന് പറയാം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article