ഇനിയിപ്പോള്‍ പാര്‍ലമെന്റിലൊക്കെ പോകേണ്ടി വരുമല്ലെ: ലഖ്‌നൗ തോല്‍വി ആഘോഷിച്ച് കോലി ഫാന്‍സ്

Webdunia
വ്യാഴം, 25 മെയ് 2023 (13:44 IST)
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഏറ്റുവാങ്ങിയ ദയനീയമായ തോല്‍വിയില്‍ ലഖ്‌നൗവിനെ പരിഹസിച്ച് വിരാട് കോലി ആരാധകര്‍. ലഖ്‌നൗ മെന്ററായ ഗൗതം ഗംഭീറും വിരാട് കോലിയും തമ്മില്‍ സീസണിനിടെ തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കമാണ് ലഖ്‌നൗവിന്റെ തോല്‍വി ആഘോഷമാക്കാന്‍ കോലി ഫാന്‍സിന് അവസരമൊരുക്കിയത്. എലിമിനേറ്ററില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 183 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ 16.1 ഓവറില്‍ വെറും 101 റണ്‍സിന് ഓളൗട്ടായിരുന്നു.
 
നേരത്തെ ബാംഗ്ലൂരിനെതിരെ ഐപിഎല്ലില്‍ വിജയിച്ച ശേഷം ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ആരാധകരോട് വായടയ്ക്കാന്‍ ഗംഭീര്‍ പറഞ്ഞിരുന്നു. ഇതെല്ലാമാണ് ഗംഭീറിനെതിരെ വന്‍ ട്രോളുകളായി പുറത്തുവരുന്നത്. ഗംഭീറിന്റെ അഹങ്കാരത്തിന് മുഖമടച്ചുള്ള ഉത്തരം കിട്ടിയെന്നും ഇനി നാളെ മുതല്‍ എം പി എന്ന നിലയില്‍ പാര്‍ലമെന്റില്‍ പോകാമെന്നും ആരാധകര്‍ പറയുന്നു. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ ഗൗതം ഗംഭീറിനെയും നവീന്‍ ഉള്‍ ഹഖിനെയും കാണിക്കുമ്പോഴെല്ലാം കാണികള്‍ വിരാട് കോലി ചാന്റുകള്‍ ഉയര്‍ത്തിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article